ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ സ്പേസ് ദൗത്യം വിജയമായപ്പോൾ വാർത്തകളിൽ നിറഞ്ഞ ഒരു പെൺകുട്ടിയുണ്ട്.
മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നുള്ള 30 കാരിയായ Sanjal Gavande.
ബ്ലൂ ഒറിജിനിൽ സിസ്റ്റംസ് എഞ്ചിനിയറായ Sanjal Gavande ബെസോസ് പറന്ന സബ് ഓർബിറ്റൽ റോക്കറ്റ് നിർമിച്ച സംഘത്തിലെ അംഗമാണ്.
സ്പേസ് ക്രാഫ്റ്റ് നിർമാണം സ്വപ്നമായി കണ്ടിരുന്ന Sanjal Gavande, എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിൽ ഞാൻ സന്തുഷ്ടയാണ്, ടീം ബ്ലൂ ഒറിജിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, എന്നാണ് പറഞ്ഞത്.
വിർജിൻ ഗാലക്റ്റിന്റെ സ്പേസ് ഷിപ്പിൽ റിച്ചാർഡ് ബ്രാൻസനൊപ്പം ബഹിരാകാശത്തേക്ക് പറന്ന ഇന്ത്യൻ വംശജയായ സിരിഷ ബാന്ദ്ലക്കു പിന്നാലെ ബ്ലൂ ഒറിജിൻ ടീമിൽ സാന്നിധ്യമാകുന്ന ഇന്ത്യൻ പെൺകൊടിയായി Sanjal Gavande.
Kalyan-Dombivli മുനിസിപ്പൽ കോർപ്പറേഷനിലെ റിട്ടയേർഡ് ജീവനക്കാരനായ Ashok Gavande യുടെയും റിട്ടയേർഡ് MTNL ഉദ്യോഗസ്ഥ സുരേഖയുടെയും മകളാണ് Sanjal.
ചെറുപ്പം മുതലെ സ്പേസ് സയൻസിനോട് ആഭിമുഖ്യം പുലർത്തിയ Sanjal, Michigan Technological University യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി.
Toyota Racing Development ൽ മെക്കാനിക്കൽ ഡിസൈൻ എഞ്ചിനിയറായി ജോലി ചെയ്ത അവർ 2016 ൽ പൈലറ്റ് ലൈസൻസ് ലഭിച്ച ശേഷം നാസയിൽ ജോലിക്ക് അപേക്ഷിച്ചു.
പക്ഷേ പൗരത്വ പ്രശ്നങ്ങൾ കാരണം ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീടാണ് ബ്ലൂ ഒറിജിനിൽ ജോലിക്ക് അപേക്ഷിച്ച് സിസ്റ്റം എഞ്ചിനീയറായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഏപ്രിൽ മുതൽ എഞ്ചിനിയറിംഗ് ടീമിനൊപ്പം ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്ര വിജയമാക്കാൻ നിരന്തര പ്രയത്നത്തിലായിരുന്നു Sanjal.
ബ്ലൂഒറിജിന്റെ New Shephard 60 അടി ഉയരവും പൂർണമായും ഓട്ടോണമസും ആയ റോക്കറ്റ് – ക്യാപ്സ്യൂൾ കോമ്പിനേഷൻ ആണ്.
ജെഫ്ബെസോസിന്റെ യാത്ര ചരിത്രമാകുമ്പോൾ Sanjal Gavande ലൂടെ ഇന്ത്യയ്ക്കും അഭിമാനിക്കാം.