ടെസ്ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.
ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യത്തിലാണ് പ്രതികരണം.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola CEO Bhavish Aggarwal.
ഡ്യൂട്ടി കുറയ്ക്കുന്ന വിഷയത്തിൽ ടെസ്ലയെ പിന്തുണയ്ക്കുന്നതായി Hyundai ഇന്ത്യ മാനേജിംഗ് ഡയറക്ടർ SS Kim.
ഡ്യൂട്ടി കുറയുന്നത് EV മാർക്കറ്റ് വളരാൻ സഹായിക്കുമെന്നും SS Kim അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ടെസ്ലയുടെയും ഹ്യൂണ്ടായ് ഇന്ത്യയുടെയും അഭിപ്രായങ്ങളോട് വിയോജിച്ചാണ് Ola CEO യുടെ ട്വീറ്റ്.
തദ്ദേശീയമായി EVകൾ നിർമ്മിക്കാനുള്ള കഴിവിൽ ഇന്ത്യയ്ക്ക് വിശ്വാസം ഉണ്ടായിരിക്കണമെന്ന് Bhavish Aggarwal.
ഗ്ലോബൽ ഒറിജിനൽ എക്യുപ്മെന്റ് നിർമാതാക്കളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുളള കഴിവിലും വിശ്വാസമുണ്ട്.
അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യയെന്നും ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു.
അതേസമയം എല്ലാ EV നിർമാതാക്കളെയും സർക്കാർ ഒരേ പോലെ പരിഗണിക്കണമെന്ന് Tata Motors അഭിപ്രായപ്പെട്ടു.
പ്രാദേശിക EV ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ സ്ഥിരത പുലർത്തുമെന്ന് കരുതുന്നതായും Tata Motors.
അതേസമയം രാജ്യത്ത് EV നിർമ്മിക്കാൻ ടെസ്ല തീരുമാനിച്ചാൽ മാത്രമേ പരിഗണന ലഭിക്കുവെന്ന് കേന്ദ്രം വ്യക്തമാക്കി.
ഈ വിഷയത്തിൽ ഏത് തീരുമാനവും ഒരു പ്രത്യേക കമ്പനിക്കായല്ല മുഴുവൻ മേഖലയ്ക്കും ബാധകമാകുമെന്നും കേന്ദ്രം.
ആഡംബര വാഹനങ്ങളല്ല EV യായി കണക്കാക്കി ഇളവുകൾ വേണമെന്ന് ടെസ്ല കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെയാണ് കസ്റ്റംസ് തീരുവ.
ടെസ്ലയുടെ ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കണോ?
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെയാണ് കസ്റ്റംസ് തീരുവ.
Related Posts
Add A Comment