49 രൂപയുടെ പ്രീപെയ്ഡ് റീചാർജ് നിർത്തി Airtel,  സ്മാർട്ട് റീചാർജ് ഇനി 79 രൂപ

49 രൂപ എൻ‌ട്രി ലെവൽ പ്രീപെയ്ഡ് റീചാർജ് നിർത്തിയതായി Bharti Airtel
കമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകൾ ഇനി 79 രൂപ സ്മാർട്ട് റീചാർജിൽ ആരംഭിക്കും
ഡബിൾ ഡാറ്റയോടൊപ്പം നാലിരട്ടി കൂടുതൽ ഔട്ട്ഗോയിംഗ് മിനിട്ടുകളും പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നു
79 രൂപയുടെ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയും 200 MB ഡാറ്റയും 64 രൂപയുടെ ടോക്ക് ടൈമുമാണ് ലഭിക്കുക
എൻട്രി ലെവൽ റീചാർജുകളിൽ ഉപഭോക്താക്കൾക്ക് അനുകൂലമായ മാറ്റമാണിതെന്ന് Bharti Airtel
മികച്ച കണക്റ്റിവിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ ചെലുത്തുന്നുവെന്നും Airtel
ജൂലൈ 29 മുതൽ പ്രീ-പെയ്ഡ് റീചാർജ്ജുകളിലുളള മാറ്റം പ്രാബല്യത്തിൽ വന്നു
ഡാറ്റ ആവശ്യമില്ലാത്തവരും നമ്പർ ആക്ടീവ് ആകാൻ റീചാർജ് ചെയ്യുന്നവരുടെയും ഇഷ്ടപ്ലാനാണ് നിർത്തിയത്
ഈ നീക്കം റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ എന്നിവയുടെ നിരക്കുകളും ഉയർത്താൻ പ്രേരണയാകാം
ഇന്ത്യയിലെ 95% ഉപഭോക്താക്കളും പ്രീപെയ്ഡ് ആണെന്നതിനാൽ‌ ഈ തീരുമാനം വലിയ സ്വാധീനമുണ്ടാക്കും
അവസാനമായി പ്രീപെയ്ഡ് താരിഫ് വർദ്ധിപ്പിച്ചത് 2019 ഡിസംബറിലാണ്
എയർടെലും Vi യും കോർപ്പറേറ്റ് ഉപയോക്താക്കൾക്കുളള പോസ്റ്റ് പെയ്ഡ് പ്ലാനുകളും അപ്ഗ്രേഡ് ചെയ്തിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version