Paytm ‌സെയിൽസ് എക്സിക്യൂട്ടീവിനെ നോക്കുന്നു, സാലറി 35,000

20,000 സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കാനൊരുങ്ങി Paytm.
IPOക്കു മുന്നോടിയായാണ് 20,000 ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നത്.
ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതാണ് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് പ്രോഗ്രാം.
QR codes, POS മെഷീൻ,Paytm സൗണ്ട്ബോക്സ് അടക്കമുളള ഉല്പന്നങ്ങളുടെ പ്രോത്സാഹനമാണ് ലക്ഷ്യം.
UPI, Paytm പോസ്റ്റ്പെയ്ഡ് ഉൾപ്പെടെ Paytm ന്റെ മുഴുവൻ പോർട്ട്‌ഫോളിയോയുടെയും വളർച്ച ലക്ഷ്യമിടുന്നു.
PhonePe, Google Pay ഉൾപ്പെടെയുളളവയിൽ നിന്നുളള കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പുതുതായി റിക്രൂട്ട്‌ ചെയ്യപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ വരുമാനം ലഭിക്കും.
ഒക്ടോബറോടെ 16,600 കോടി രൂപയുടെ IPO അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
IPO യിൽ നിന്നുളള 4,300 കോടി രൂപ കൺസ്യൂമർ-മർച്ചന്റ്സ് ബേസ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കുമെന്ന് Paytm.
മെയ് വരെ UPI ഇടപാടുകളിൽ പേടിഎമ്മിന്റെ വിപണി വിഹിതം ഏകദേശം 11 ശതമാനമായിരുന്നു.
Phone-Peക്ക് 45 ശതമാനവും Google Pay ക്ക് 35 ശതമാനവും വിപണി വിഹിതമെന്നാണ് NPCI ഡാറ്റ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version