ആരാധനയോടെ താരത്തിന് മുന്നിൽ, മടങ്ങിയത് നടന്റെ കരുതലും സ്നേഹവും അനുഭവിച്ച്

എറണാകുളം സൗത്ത് ഗവൺമെന്റ് സ്കൂളിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഇൻസ്റ്റൻ്റ് കോഫി സംരംഭകാശയം TIE ഗ്ലോബൽ പിച്ചിൽ പോപ്പുലർ ചോയ്സ് അവാർഡ് നേടിയിരുന്നു. TIE കേരള മെന്റർ ചെയ്ത പെൺകുട്ടികളുടെ സംരംഭക ആശയം ചാനൽ അയാം ഡോട്ട് കോമിലൂടെ അറിഞ്ഞ് നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപി ആ വിദ്യാർത്ഥികളുമായി സംവദിച്ചു. അവരുടെ സംരംഭകാശയം മുന്നോട്ടു കൊണ്ടു പോകുവാനുളള എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. Channeliam.com സംഘടിപ്പിച്ച ഇന്ററാക്ട് വിത്ത് ആസ്പയറിംഗ് സ്റ്റാർട്ടപ്പ്സ് (Interact with aspiring startups) എന്ന പ്രോഗ്രാമിലാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചത്. പ്രൊഡ‍ക്റ്റ് സ്കെയലപ്പിന് കേന്ദ്ര സർക്കാർ തലത്തിൽ സഹായം വേണ്ടി വന്നാൽ അതുൾപ്പെടെ, ടെക്നിക്കൽ എക്സ്പേർട്ട് കണക്ഷനും അദ്ദേഹം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ ഫിൽട്ടർ കോഫി തയ്യാറാക്കാനകുന്ന ഇൻസ്റ്റന്റ് ഫിൽട്ടർ കോഫി കിട്ടുന്ന KAPPIPHILE എന്ന കോഫി ക്യാപ്സൂൾ ആണ് എറണാകുളം സൗത്തിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചത്. ടൈ കേരളയുടെ മെന്ററിംഗിലൂടെയാണ് ഈ സ്റ്റുഡന്റ് സ്റ്റാർട്ടപ് ഗ്ളോബൽ ഐഡിയ കോംപറ്റീഷനിൽ പോപ്പുലർ ചോയ്സ് അവാർഡ് നേടിയത് .
താരത്തെ നേരിട്ട് കണ്ട് ആശയം അവതരിപ്പിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് കാപ്പിഫിലി സിഇഒയും വിദ്യാർത്ഥിനിയുമായ സൗന്ദര്യ ലക്ഷ്മി പറഞ്ഞു. ഇത്ര കരുതലും സ്നേഹവും ഒരു സൂപ്പർതാരത്തിൽ നിന്ന് ലഭിച്ചുവെന്ന അത്ഭുതമായിരുന്നു വിദ്യാർത്ഥികൾക്ക്! ഇത്തരമൊരു അവസരം ഒരുക്കിയതിന് ചാനൽ അയാം ഡോട്ട് കോമിനോട് നന്ദിയുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version