ക്യാഷോ, കാർഡ് വഴിയോ അല്ലാതെ ഡിജിറ്റൽ സൊല്യൂഷനുമായി e-RUPI
വൗച്ചർ മോഡലിലുള്ള പേയ്മെന്റ് സൊല്യൂഷൻ e-RUPI രാജ്യത്ത് ഇന്ന് മുതൽ ലഭ്യമാകും
ഇത് മൊബൈലിൽ നൽകുന്ന ഒരു QR കോഡ് അല്ലെങ്കിൽ SMS സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്
വൗച്ചർ Redeem ചെയ്യുന്നതിന് ഓതന്റിക്കേഷൻ ഫാക്ടറായി വൺടൈം പാസ് വേഡ് നൽകും
കാർഡ്, ഡിജിറ്റൽ പേയ്മെന്റ് ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് ആക്സസ് എന്നിവയില്ലാതെ വൗച്ചർ Redeem ചെയ്യാനാകും
സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ബന്ധിപ്പിക്കും
വൗച്ചറിനായി നിശ്ചയിച്ചിട്ടുള്ള പരമാവധി പേയ്മെന്റ് പരിധി 10,000 രൂപ ആണ്
ഒരൊറ്റ ഇടപാടിന് വൗച്ചർ ഉപയോഗിക്കാം, കൈമാറ്റം ചെയ്യാനുമാകില്ല
HDFC ബാങ്ക്, ICICI ബാങ്ക്, Axis ബാങ്ക്, SBI, Bank of Baroda എന്നീ ബാങ്കുകൾ പദ്ധതിയുടെ ഭാഗമാണ്
Pine Labs, BharatPe പോലുളള ഫിൻടെക് കമ്പനികളും പദ്ധതിയുമായി സഹകരിക്കുന്നു
ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവിന് കൃത്യസമയത്ത് പണമടയ്ക്കുന്നതിന് കഴിയും
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഇന്ത്യയാണ് UPI പ്ലാറ്റ്ഫോമിൽ e-RUPI വികസിപ്പിച്ചത്
സാമ്പത്തിക, ആരോഗ്യ-കുടുംബ ക്ഷേമം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ പിന്തുണയുണ്ട്
മരുന്നുകളും പോഷകാഹാരവും നൽകുന്ന പദ്ധതികൾക്കു കീഴിൽ സേവനങ്ങൾ നൽകാനും ഇത് ഉപയോഗിക്കാം
മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ജൻ ആരോഗ്യ യോജന,
വളം സബ്സിഡികൾ തുടങ്ങിയ പദ്ധതികൾക്കു കീഴിലും e-RUPI സേവനം ഉപയോഗിക്കാം
ജീവനക്കാരുടെ ക്ഷേമപദ്ധതികൾക്കും CSR പ്രോഗ്രാമുകളുടെ ഭാഗമായും പ്രൈവറ്റ് സെക്ടറിൽ ഡിജിറ്റൽ വൗച്ചറുകൾ പ്രയോജനപ്പെടുത്താം
തുടക്കത്തിൽ കോവിഡ് വാക്സിനേഷനും ഇ-റൂപ്പി ഉപയോഗിക്കാൻ അനുവാദമുണ്ട്
Related Posts
Add A Comment