പാൻഡെമിക് സമയത്ത് ഏറ്റവുമധികം മുന്നേറ്റമുണ്ടായത് ഇന്ത്യൻ എഡ്ടെക് സ്പേസിലാണ്. എന്ത് വൈറസ് പടർന്നാലും പഠനം എന്നത് ഒഴിവാക്കാനാവാത്ത ആവശ്യം ആണ്. അതിനാൽ ഏറ്റവുമധികം നൂതന സ്റ്റാർട്ടപ്പുകൾ ഉണ്ടായതും ഈ മേഖലയിലാണ്. പാൻഡെമിക് കാലത്ത് വ്യത്യസ്തമായൊരു പഠന പ്ലാറ്റ്ഫോം ആരംഭിച്ച് വിജയം കണ്ട രണ്ടു വനിതാ സംരംഭകരെ പരിചയപ്പെടാം. Natasha Jain , Sonia Agarwal Bajaj എന്നിവർ തുടക്കമിട്ട ഇന്ത്യയിലെ വിപ്ലവാത്മക സ്റ്റാർട്ടപ്പ് എന്ന് പറയാവുന്ന പ്ലാറ്റ്ഫോമാണ് Whiz League. ഇ-ലേണിംഗ്-കരിയർ ബേസ്ഡ് വെബ്- ആപ്പ് പ്ലാറ്റ്ഫോമാണ് Whiz League. അൺകൺവൻഷണൽ കരിയറുകളെക്കുറിച്ച് വ്യക്തതയില്ലാത്ത യുവതലമുറയ്ക്കു മുന്നിലേക്കാണ് പാൻഡമിക് കാലത്ത് നടാഷയും സോണിയയും Whiz League മായി എത്തിയത്. വിദഗ്ധരായവരെ പ്ലാറ്റ്ഫോമിലെത്തിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയ ആയിരുന്നിട്ടും ആശയം രൂപപ്പെടുത്തി അഞ്ച് മാസത്തിനുള്ളിൽ 2021 ഏപ്രിലിൽ തന്നെ Whiz League ആരംഭിക്കാൻ സോണിയക്കും നടാഷക്കും കഴിഞ്ഞു. നോൺ അക്കാദമിക്, കരിയർ-സ്പെസിഫിക് സ്കിൽസിൽ ഓരോ മേഖലയിലെയും വിദഗ്ധരിൽ നിന്നുളള പ്രീ-റെക്കോർഡു ചെയ്‌ത മൊഡ്യൂളുകൾ പഠന പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. റോക്ക്സ്റ്റാറാകാൻ പാഠങ്ങൾ പകർന്ന് നൽകുന്ന Guru Randhawa, പാചകകലയിൽ പയറ്റി തെളിയാൻ ക്ലാസുകളുമായി ഷെഫ് Ranveer Brar,ബോളിവുഡിലെ ഓഡിഷനും കാസ്റ്റിംഗും സംബന്ധിച്ച് Mukesh Chhabra എന്നിങ്ങനെ Whiz League പ്ലാറ്റ്ഫോം നൽകുന്നത് വ്യത്യസ്തമായ പഠനനാനുഭവങ്ങളാണ്. കേവലം പഠനമെന്നതിലുപരിയായി കരിയർ കെട്ടിപ്പടുക്കുന്നതിലും പഠിതാക്കളെ Whiz League സഹായിക്കും. Whiz Launchpad എന്ന ഫീച്ചറിലൂടെ വിദ്യാർത്ഥികൾക്ക് ഒരു അസൈൻമെന്റ് സമർപ്പിക്കാനും കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം വിദഗ്ധരുമായുളള സഹകരണത്തിനും അവസരമൊരുക്കുന്നു. നടാഷ ജെയിൻ ഇൻഡസ്ട്രിയൽ എഞ്ചിനിയറിംഗിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. എഡ് ടെക് കമ്പനി Freshmentors, ഫിൻടെക് സ്റ്റാർട്ടപ്പ് Ruplee എന്നിവയാണ് നടാഷയുടെ മുൻ സംരംഭങ്ങൾ. റസ്റ്റോറന്റ് റീട്ടെയ്ൽ സംരംഭമായ Plum ന്റെ കോ-ഫൗണ്ടറുമാണ് നടാഷ. സോഷ്യൽ എൻട്രപ്രണർ എന്ന നിലയിൽ പേരെടുത്ത സോണിയ അഗർവാൾ ബജാജ് Babson കോളജിൽ നിന്നുമാണ് ബിരുദം നേടിയിരിക്കുന്നത്. Whiz League നായി ആദ്യ ഘട്ട ഫണ്ട് രൂപീകരണത്തിനായി ഇൻവെസ്റ്റർമാരുമായി ചർച്ചകളിലാണ് ഈ വനിതാ സംരംഭകർ.