ഇന്ത്യയിൽ sub-4 meter ഇലക്ട്രിക് SUVഅവതരിപ്പിക്കാൻ Hyundai പദ്ധതിയിടുന്നു.
അടുത്ത 3 വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് EV വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.
Tata Nexon EV മാത്രമാണ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു sub-4 meter ഇലക്ട്രിക് SUV.
ടാറ്റ Nexon EV യുമായി മാറ്റുരയ്ക്കാൻ sub-4 meter ഇലക്ട്രിക് SUV ആണ് Hyundai യുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.
കൊറിയൻ നിർമ്മാതാവിന്റെ EV പോർട്ട്ഫോളിയോയിൽ ഇപ്പോഴുളളത് Kona EV മാത്രമാണ്.
Hyundai Kona EV പൂർണമായി നിർമിച്ച് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനാൽ വില കൂടുതലാണ്.
CBU ആയി ഇറക്കുമതി ചെയ്യുമ്പോൾ ഇറക്കുമതി തീരുവ രാജ്യത്ത് കൂടുതലായതാണ് കാരണം.
Venue SUV യുടെ ഇലക്ട്രിക് പതിപ്പും sub-4 meter വിഭാഗത്തിൽ ഹ്യുണ്ടായ് അവതരിപ്പിച്ചേക്കാം.
പുതിയ SUV ഏതാണെന്നോ സവിശേഷതകളോ ഹ്യൂണ്ടായ് ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല.
Nexo, Ionic 5 എന്നിവ ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
ഗുരുഗ്രാമിലെ പുതിയ കോർപ്പറേറ്റ് ആസ്ഥാനത്ത് പാർക്കിംഗ് ഏരിയയിൽ 14 ഇവി ചാർജിംഗ് യൂണിറ്റുകളുമുണ്ട്.
രാജ്യത്ത് EV വിപണി നേരിടുന്ന മുഖ്യ പ്രതിസന്ധിയായി വിലയിരുത്തുന്നത് ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറാണ്.