Ola ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15 ന് പുറത്തിറക്കുമെന്ന് CEO ഭവിഷ് അഗർവാൾ.
S1, S1 Pro എന്നീ ഇ-സ്കൂട്ടർ വേരിയന്റുകളായിരിക്കും Ola പുറത്തിറക്കുക.
സ്കൂട്ടർ റിസർവേഷന് നന്ദി പറഞ്ഞുകൊണ്ടുളള ട്വീറ്റിലാണ് ഭവിഷ് അഗർവാൾ ലോഞ്ചിംഗ് അറിയിച്ചത്.
Ola ഇലക്ട്രിക് സ്കൂട്ടർ 10 കളർ ഓപ്ഷനുകളിൽ എത്തുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
കമ്പനി ഡയറക്ട് ടു കസ്റ്റമർ വില്പന മോഡൽ ആണ് സ്വീകരിക്കുന്നതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
റീഫണ്ടബിൾ തുകയായ 499 രൂപയ്ക്ക് കമ്പനിയുടെ ഓൺലൈൻ ചാനലിലൂടെ ബുക്കിംഗ് തുടരുന്നുണ്ട്.
ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചതായും കമ്പനി അവകാശപ്പെട്ടിരുന്നു.
1.20 ലക്ഷം മുതൽ 1.40 ലക്ഷം രൂപ വരെയാണ് Ola Series S മോഡലുകൾക്ക് വില പ്രതീക്ഷിക്കുന്നത്.
ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ TFT സ്ക്രീൻ ആയിരിക്കും മറ്റൊരു ആകർഷണം.
ഒറ്റ ചാർജ്ജിൽ നിലവിലുളളതിൽ ഏറ്റവും ഉയർന്ന റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
പാതി ചാർജ്ജിൽ 75km ദൂരവും 18 മിനിറ്റിൽ 50% ബാറ്ററി ചാർജ്ജിംഗുമാണ് വാഗ്ദാനങ്ങൾ.
Ola ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15 ന് പുറത്തിറക്കും
ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചതായും കമ്പനി അവകാശപ്പെട്ടിരുന്നു