സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനമായി.
കേരള സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം പോർട്ടൽ വഴി പരിശോധന സംവിധാനം സുതാര്യമാകും.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത്.
KSIDC, നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ വികസിപ്പിച്ച ഓൺലൈൻ സംവിധാനമാണ് ഇത്.
പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ നൽകിയാൽ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും.
പരിശോധന കഴിഞ്ഞാൽ 48 മണിക്കൂറിനുളളിൽ റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാക്കണം.
സംരംഭകർക്ക് പരിശോധന റിപ്പോർട്ട് ഓൺലൈനിൽ പരിശോധിക്കുന്നതിനും എടുക്കുന്നതിനും കഴിയും.
ഒരു സ്ഥാപനത്തിൽ ഒരേ ഉദ്യോഗസ്ഥൻ തുടർച്ചയായി പരിശോധന നടത്തില്ല.
പൊതുജനപരാതികളിൽ വകുപ്പ് മേലധികാരിയുടെ അനുമതിയോടു കൂടി മാത്രമായിരിക്കും നടപടി.
പരിശോധനയെ കുറിച്ചുളള അറിയിപ്പ് മുൻകൂട്ടി സ്ഥാപനത്തെ അറിയിക്കും.
പരിശോധനയ്ക്കുളള ഷെഡ്യൂൾ ഈ പോർട്ടലിലാണ് ക്രമീകരിക്കുന്നത്.
മുൻകൂട്ടി തയ്യാറാക്കിയ ചെക്ക്ലിസ്റ്റ് അടിസ്ഥാനമാക്കിയാകും പരിശോധന.
തദ്ദേശ സ്വയംഭരണം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ ഈ സംവിധാനത്തിന്റെ ഭാഗമാണ്.
സംരംഭകർക്ക് ഇനി പരിശോധനാ പേടി വേണ്ട
വ്യവസായ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർക്ക് വെറുതെ കേറി മേയാനാകില്ല..