ഇലക്ട്രിക്ക് വാഹനങ്ങളുടെ ഇംപോർട്ട് ഡ്യൂട്ടി കുറച്ചാൽ എന്ത് സംഭവിക്കും

ഇംപോർട്ട് ഡ്യൂട്ടി: ടെസ്‌ലയുടെ ആവശ്യത്തിൽ പ്രതികൂല മറുപടിയുമായി കേന്ദ്രസർക്കാർ.
ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം.
Completely built up ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്നതിനായിരുന്നു ഇലോൺ മസ്കിന്റെ പദ്ധതി.
പ്രാദേശിക ഫാക്ടറിയുടെ സാധ്യതകൾ അതിന് ശേഷം പരിഗണിക്കാമെന്നും മസ്ക് പറഞ്ഞിരുന്നു.
ഇലക്ട്രിക് കാർ ഇറക്കുമതി തീരുവ നിലവിലെ 60%-100%പരിധിയിൽ നിന്ന് 40%ആയി കുറയ്ക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്ന് മന്ത്രി കൃഷൻ പാൽ ഗുർജാർ പാർലമെന്റിൽ പറഞ്ഞു.
ആഭ്യന്തര നികുതികൾ കുറച്ചും ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിച്ചും ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
പ്രാദേശീക ഉല്പാദനത്തിന് പരമാവധി പ്രേരണ നൽകുന്ന നയമാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുളളത്.
ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തതയും EVയുടെ ഉയർന്ന വിലയും ഇന്ത്യയിൽ EV ഉപയോഗം കുറയ്ക്കുന്നുണ്ട്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിൽ വാർഷിക കാർ വിൽപ്പനയുടെ 1% ൽ താഴെയാണ് EVകൾ.
വിലകൂടിയ ഇലക്ട്രിക് കാറുകൾ മിക്ക ഉപഭോക്താക്കൾക്കും താങ്ങാനാവുന്നതല്ലെന്നാണ് മാരുതി സുസുക്കിയുടെ വിലയിരുത്തൽ.
നെറ്റ് സീറോ എമിഷൻ ലക്ഷ്യമിട്ട് ഹൈബ്രിഡ് മോഡലുകളാണ് മാരുതി പരിഗണിക്കുന്നത്.
ഹൈഡ്രജൻ,ബയോഫ്യൂവൽ മോഡലുകളും ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ മാരുതി പദ്ധതിയിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version