MS ധോണി വീണ്ടും നിക്ഷേപകന്റെ റോളിൽ | Cricket Player MS Dhoni Back In The Role Of Investor

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ MS ധോണി, ഹോം ഇന്റീരിയർ ബ്രാൻഡിൽ നിക്ഷേപം നടത്തി
ഹോം ഇന്റീരിയർ ബ്രാൻഡായ HomeLane ബ്രാൻഡ് അംബാസഡറും MS ധോണി ആയിരിക്കും
MS ധോണിയുമായി മൂന്ന് വർഷത്തെ സ്ട്രാറ്റജിക് പാർട്ണർഷിപ്പാണ് HomeLane ഒപ്പു വച്ചത്
MS ധോണിയുമായുളള സഹകരണം ഉപഭോക്താക്കളിലേക്കെത്താൻ കൂടുതൽ ഗുണമാകുമെന്ന് HomeLane
പുതിയ IPL സീസണിന് മുന്നോടിയായി ധോണിയുമായി ചേർന്ന് ഹോംലെയ്ൻ ക്യാമ്പയിൻ നടത്തും
കരാർ അനുസരിച്ച് നിക്ഷേപതുകയോ ഇക്വിറ്റി പാർട്ണർഷിപ്പ് പ്രത്യേകതകളോ വെളിപ്പെടുത്തില്ല
ഹോംലെയ്ൻ അടുത്ത 2 വർഷത്തിനുള്ളിൽ 25,  ടയർ ടൂ, ത്രീ നഗരങ്ങളിൽ വിപൂലീകരണം പദ്ധതിയിടുന്നു
വിപുലീകരണത്തെ തുണയ്ക്കാൻ മാർക്കറ്റിംഗ് ചിലവുകൾക്ക് കമ്പനി 100 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്
നിലവിൽ സാന്നിധ്യമുളള 16 നഗരങ്ങളിൽ പ്രവർത്തനം കൂടുതൽ വർദ്ധിപ്പിക്കുമെന്നും കമ്പനി അധികൃതർ
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത,കോയമ്പത്തൂർ അടക്കമുളള നഗരങ്ങളിലാണ് സാന്നിധ്യം
2014 ൽ സ്ഥാപിച്ച ഹോംലെയ്ൻ 2020 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ 230.4 കോടി രൂപ വരുമാനം നേടി
ഈ വർഷം 130 ശതമാനം വളർച്ചയാണ് HomeLane രേഖപ്പെടുത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version