ഇ-ലേണിംഗ് പ്ലാറ്റ്ഫോം Vedantu ഏറ്റെടുക്കാനുളള ചർച്ചകളുമായി എഡ്ടെക് വമ്പൻ Byju’s.
600-700 മില്യൺ ഡോളർ വരെയുളളതാകും ഡീലെന്നാണ് റിപ്പോർട്ടുകൾ.
ഡീൽ പൂർത്തിയായാൽ Byju’s ഈ വർഷം നടത്തുന്ന നാലാമത്തെ അക്വസിഷനായി മാറും Vedantu.
K-12, ടെസ്റ്റ് പ്രിപ്പറേഷൻ സെഗ്മെന്റുകളിൽ വ്യക്തിഗത,ഗ്രൂപ്പ് ക്ലാസുകൾ Vedantu നൽകുന്നുണ്ട്.
പ്ലാറ്റ്‌ഫോമിൽ പ്രതിമാസം 1.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ തത്സമയം പഠിക്കുന്നു.
40 ദശലക്ഷത്തിലധികം ഉപയോക്താക്കൾ പ്ലാറ്റ്ഫോമിലെ സൗജന്യ കണ്ടന്റുകളും YouTube-ചാനലും ആക്സസ് ചെയ്യുന്നു.
സിംഗപ്പൂർ ആസ്ഥാനമായ Great Learning, യുഎസ് റീഡിംഗ് പ്ലാറ്റ്‌ഫോം Epic എന്നിവ അടുത്തിടെ Byju’s ഏറ്റെടുത്തിരുന്നു.
AI അടിസ്ഥാനമാക്കുന്ന ലേണിംഗ് സ്റ്റാർട്ടപ്പ് Pedagogy യിൽ Vedantu സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകൾക്ക് ഇന്ററാക്ടിവ് ഡിജിറ്റൽ ബുക്കുകളും കോഴ്സുകളുമാണ് Pedagogy നൽകുന്നത്.
17 ബില്യൺ ഡോളറിലധികം വാല്യുവേഷനുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള യൂണികോൺ സ്റ്റാർട്ടപ്പാണ് Byju’s.