ഒളിമ്പിക്സിൽ താരങ്ങളുടെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നു

ടോക്കിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയപ്പോൾ കുത്തനെ ഉയർന്ന് താരങ്ങളുടെ മൂല്യം.
സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്കും മറ്റു മെഡൽ ജേതാക്കൾക്കും ബ്രാൻഡ് വാല്യു കൂടി.
സമ്മാനപ്പെരുമഴയ്ക്കൊപ്പം വിവിധ ബ്രാൻഡ് എൻഡോഴ്സ്മെന്റും താരങ്ങളെ തേടിയെത്തുന്നു.
ചെറിയ ബ്രാൻഡ് പ്രമോഷൻ ചെയ്തിരുന്ന നീരജിന് ഒളിമ്പിക്സിന് മുൻപ് 20-30 ലക്ഷം രൂപയായിരുന്നു ഒരു ഡീലിന്റെ വാല്യു.
JSW ഗ്രൂപ്പിന്റെ സ്പെഷ്യലൈസ് അഡ്മിനിസ്ട്രേഷൻ സ്ഥാപനം Inspire Institute of Sport ആണ് നീരജിനെ പ്രതിനിധീകരിക്കുന്നത്.
നീരജ് ചോപ്രയുടെ വാർഷിക എൻ‌ഡോർസ്മെന്റ് പ്രൈസ് ഒരു വർഷം കൊണ്ട് 2-2.5 കോടി രൂപയായി ഉയർന്നതായി Parth Jindal
ഇൻഡിഗോ എയർലൈൻ ഒരു വർഷത്തേക്ക്  ചോപ്രയ്ക്ക് സൗജന്യ വിമാനയാത്ര വാഗ്ദാനം ചെയ്തു.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, മഹീന്ദ്രയുടെ  XUV 7OO ആണ് നീരജിന് നൽകുന്നത്.
എഡ്-ടെക് കമ്പനി ബൈജൂസ്, ചോപ്രയ്ക്ക് 2 കോടി രൂപയും മറ്റു ജേതാക്കൾക്ക് ഒരു കോടിയും നൽകുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ് നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ നൽകും.
മറ്റൊരു വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് 2025 വരെ എല്ലാ മെഡൽ ജേതാക്കൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ചു.
മെഡൽ ജേതാക്കൾക്ക് BCCI 25 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ സമ്മാനം പ്രഖ്യാപിച്ചു.
ഹരിയാന, പഞ്ചാബ്, മണിപ്പൂർ അടക്കം സംസ്ഥാന സർക്കാരുകളുടെ സമ്മാനവും ജേതാക്കൾക്ക് ലഭിക്കും.
പി.വി സിന്ധു, മീരാബായ് ചാനു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്‌റംഗ് പുനിയ എന്നിവരുടെയും ബ്രാൻഡ് വാല്യു ഉയർന്നിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version