Toyota മുതൽ Nike വരെയുളള ലോകോത്തര ബ്രാൻഡുകളുടെ വൻകിട നിർമാണപ്ലാന്റുകളിൽ പ്രതിസന്ധി.
ചൈനയിലെയും വിയറ്റ്നാമിലെയും ഗ്ലോബൽ ബ്രാൻഡുകളുടെ ഉൽപാദന കേന്ദ്രങ്ങളെ ലോക്ക്ഡൗൺ ബാധിച്ചതാണ് കാരണം.
കോവിഡ് മൂലമുളള ലോക്ക്ഡൗൺ ഗ്ലോബൽ ബ്രാൻഡുകളുടെ പ്രൊഡക്ഷന്‍ വൻ തിരിച്ചടിയാകുന്നു.
പാൻഡമിക് മൂലമുളള പാർട്സ് ഷോർട്ടേജ് വാഹനവ്യവസായത്തെ വൻതോതിൽ ബാധിച്ചിട്ടുണ്ട്.
ടൊയോട്ടയും ഹോണ്ടയും Guangdong ലെയും വുഹാനിലെയും പ്ലാന്റുകൾ അടയ്ക്കാൻ നിർബന്ധിതരായി.
തായ്ലണ്ടിലും മൂന്ന് ഫാക്ടറികളുടെ പ്രവർത്തനം ടൊയോട്ടക്ക് നിർത്തി വയ്ക്കേണ്ടി വന്നു.
Semiconductor chip ഷോർട്ടേജ് എല്ലാ വാഹനനിർമാതാക്കളെയും ബാധിച്ചുവെന്ന് ഇൻഡസ്ട്രി വിലയിരുത്തുന്നു.
ചിപ്പ് ക്ഷാമം കാരണം വടക്കേ അമേരിക്കൻ പ്ലാന്റുകൾ അടച്ചുപൂട്ടുമെന്ന് ജനറൽ മോട്ടോഴ്സ് പറഞ്ഞു.
നിർമാണം നിർത്തി വയ്ക്കുന്നത് ഗ്ലോബൽ സപ്ലൈ ചെയിനിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രധാന വസ്ത്രനിർമ്മാണ കേന്ദ്രമായ വിയറ്റ്നാമിൽ ഫാക്ടറികളധികവും പൂട്ടിയിരിക്കുന്നു.
Nike ന്റെ വിയറ്റ്നാമിലെ നിർമാണകേന്ദ്രങ്ങൾ പൂട്ടിയത് വിതരണ ശൃംഖല താറുമാറാക്കി.
Samsung, Foxconn ഉൾപ്പെടെയുളള ഇലക്ട്രോണിക്സ് വമ്പൻമാരും വിയറ്റ്നാമിലെ ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായി.
Related Posts
Add A Comment