സെമികണ്ടക്ടർ നിർമ്മാണത്തിലേക്ക് കടക്കാൻ തയ്യാറെടുത്ത് ടാറ്റ ഗ്രൂപ്പ്.
ഒരു ലക്ഷം കോടി ഡോളർ മൂല്യമുളള ഹൈടെക് ഇലക്ട്രോണിക്സ് നിർമ്മാണ വിപണി ലക്ഷ്യമിടുന്നു.
5G ടെലികോം ഉപകരണ നിർമ്മാണ മേഖലയിലേക്ക് ടാറ്റ ഗ്രൂപ്പ് പ്രവേശിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ടെലികോം ഉപകരണ നിർമ്മാണത്തിനായി Tejas Networks ലെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഏറ്റെടുത്തിരുന്നു.
ചിപ്സെറ്റുകൾ നിർമ്മിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിലെ പുതിയ ഫാക്ടറി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ അവിടെ ഹാൻഡ്സെറ്റുകളും ഹാൻഡ്സെറ്റ് കംപോണന്റ്സും നിർമ്മിക്കാൻ പദ്ധതിയിടുന്നു.
നിലവിൽ ചൈനയെ ആശ്രയിക്കുന്ന ഗ്ലോബൽ സപ്ലൈ ചെയിനിൽ മാറ്റം കൊണ്ടുവരാൻ ഇന്ത്യക്ക് കഴിയും.
ഇന്ത്യയെ രണ്ടാമത്തെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ.
30 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ ചന്ദ്രശേഖരൻ.
ടാറ്റയുടെ കമ്പനികളായ ടാറ്റ മോട്ടോഴ്സും ജാഗ്വാർ ലാൻഡ് റോവർ യൂണിറ്റും ചിപ്പുകളുടെ ക്ഷാമം നേരിടുന്നു.
ഇത് മുൻനിര കാറുകളുടെയും SUVകളുടെയും ഉൽപാദനത്തെ ബാധിക്കുന്നുണ്ട്.
സെമികണ്ടക്ടർ മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിൽ കേന്ദ്ര പദ്ധതികളും ടാറ്റ ഗ്രൂപ്പിന് പ്രേരണയാകുന്നു.
6 മാസത്തിനുള്ളിൽ അർദ്ധചാലക നിർമാണ യൂണിറ്റുകൾക്ക് ഒരു ഇൻസെന്റീവ് പ്ലാൻ കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നു.
ഒരു ചിപ്പ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന എല്ലാ കമ്പനികൾക്കും ഏകദേശം 1 ബില്യൺ ഡോളർ.
Related Posts
Add A Comment