ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ യൂണികോണായി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് CoinDCX
B Capital നയിച്ച ഫണ്ടിംഗിൽ 90 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് നേട്ടം
1.1 ബില്യൺ ഡോളർ വാല്യുവേഷൻ CoinDCX നേടിയതായി CEOയും കോഫൗണ്ടറുമായ സുമിത് ഗുപ്ത
Coinbase Ventures, Polychain Capital, Block.one, Jump Capital എന്നീ നിക്ഷേപകരും ഫണ്ടിംഗ് നടത്തി
ഇന്ത്യയിലെ ഡിജിറ്റൽ കറൻസികളുടെ നിലനിൽപിനെ കുറിച്ച് ചർച്ചകൾ തുടരുന്നതിനിടെയാണ് നിക്ഷേപം
ഫണ്ട് ഉപയോഗിച്ച് 6 മാസത്തിനുള്ളിൽ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 400 ആക്കുമെന്ന് ഗുപ്ത
ക്രിപ്റ്റോ നിക്ഷേപക അടിത്തറ വിപുലീകരിക്കുന്നതും ഗവേഷണ വികസന വികസന സൗകര്യവും പദ്ധതിയിടുന്നു
IIT ബിരുദധാരിയായ സുമിത് ഗുപ്ത 2018 ലാണ് CoinDCX സ്ഥാപിച്ചത്
CoinDCX, എന്റർപ്രൈസ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ട്രേഡിംഗ്, ലെൻഡിംഗ് സേവനങ്ങളും നൽകുന്നു
ഒരു ഗ്ലോബൽ ട്രേഡിംഗ് പ്ലാറ്റ്ഫോമും പഠനത്തിനായി ബ്ലോക്ക്ചെയിൻ അക്കാദമിയും ഉണ്ട്
ക്രിപ്റ്റോ ട്രേഡുകളിൽ ബാങ്കുകൾക്കുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കിയതിനുശേഷമാണ് ട്രേഡിംഗ് ഉയർന്നത്
ഇന്ത്യയിലെ നാല് വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നടത്തുന്ന പ്രതിദിന ട്രേഡിങ്ങ് 159 മില്യൺ ഡോളറാണ്
Related Posts
Add A Comment