3 വർഷത്തിനുള്ളിൽ കൈത്തറി കയറ്റുമതി 10,000 കോടി രൂപയായി ഉയർത്തണമെന്ന് ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉൽപ്പാദന ലക്ഷ്യം 1.25 ലക്ഷം കോടി രൂപയാകണമെന്നും പിയൂഷ് ഗോയൽ.
ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ ആഹ്വാനം.
നിലവിൽ കൈത്തറി കയറ്റുമതിയിൽ നിന്ന് 2500 കോടി രൂപയും ഉത്പാദനം ഏകദേശം 60,000 കോടി രൂപയുടേതുമാണ്.
കൈത്തറി മേഖലയെ ശക്തമാക്കാനും അഭിവൃദ്ധി പെടുത്തുന്നതിനും വിദഗ്ധരുടെ ടീം രൂപീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.
ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സുനിൽ സേഥിയുടെ അധ്യക്ഷതയിലാണ് ടീം.
നെയ്ത്തുകാരും പരിശീലകരും ഉപകരണ നിർമ്മാതാക്കളും മാർക്കറ്റിംഗ് വിദഗ്ധരും അടങ്ങുന്നതായിരിക്കും ടീം.
കൈത്തറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനും വഴി തേടണം.
ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിൽ കൂടുതൽ കൈത്തറി നെയ്ത്തുകാരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായി ടെക്സ്റ്റൈൽസ് സെക്രട്ടറി UP Singh.
ഒന്നരലക്ഷത്തിലധികം കൈത്തറി നെയ്ത്തുകാർ ഗവൺമെന്റിന്റെ ഇ-മാർക്കറ്റ്‌പ്ലേസിൽ ഉണ്ടെന്നും UP Singh അറിയിച്ചു.