Harrier, Safari SUV കളിൽ പുതിയ  വേരിയന്റുമായി ടാറ്റ

Harrier, Safari SUV കളിൽ  XTA+ വേരിയന്റുകൾ വിപണിയിലവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്.
6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പനോരമിക് സൺറൂഫും ഈ പുതിയ വേരിയന്റുകൾക്കുണ്ടാകും.
ക്രയോടെക് 2.0 ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്നവയാണ് പുതിയ XTA + വേരിയന്റുകൾ.
ഹാരിയർ XTA+ന് 19.14 ലക്ഷം രൂപയും ഹാരിയർ XTA+ ഡാർക്കിന് 19.34 ലക്ഷം രൂപയുമാണ് വില.
ടാറ്റ സഫാരി XTA+ന് 20.08 ലക്ഷം രൂപയാണ് എക്സ്ഷോറൂം ഡൽഹി വില.
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ഫംഗ്ഷൻ LED DRLS, R17 അലോയ് വീലുകൾ ഇവ മോഡലുകൾക്കുണ്ട്.
8 സ്പീക്കറുകളുമായി ഫ്ലോട്ടിംഗ് ഐലന്റ് 7 ”ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത.
Android Auto & Apple Car Play,കണക്റ്റിവിറ്റി, പുഷ് ബട്ടൺ സ്റ്റാർട്ട്,  ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ.
റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും നൽകുന്നു.
iRA കണക്ടിവിറ്റി, മൂഡ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സഫാരി വാഗ്ദാനം ചെയ്യുന്നു.
 XTA+ വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ,നൂതന ESP, ഫോഗ് ലാമ്പുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയുമുണ്ട്.
ഉയർന്ന SUV സെഗ്മെന്റിൽ ഹാരിയറിനും സഫാരിക്കും 41.2% മാർക്കറ്റ് ഷെയറുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version