രാജ്യത്ത് 10 നഗരങ്ങളിൽ 10 മിനിട്ട് ഗ്രോസറി ഡെലിവറിയുമായി Grofers | Grocery Delivery in 10 Min
Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi
Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom

രാജ്യത്ത് 10 നഗരങ്ങളിൽ 10 മിനിട്ട് ഗ്രോസറി ഡെലിവറിയുമായി Grofers.
ഡൽഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സേവനം.
കൊൽക്കത്ത, ജയ്പൂർ, ഗാസിയാബാദ്, നോയ്ഡ, ലക്നൗ എന്നീ നഗരങ്ങളിലും സർവീസുണ്ട്.
ഉപഭോക്താക്കൾക്ക് 7,000-ൽ അധികം നിത്യോപയോഗ സാധനങ്ങൾ ഓർഡർ ചെയ്യാമെന്ന് ഗ്രോഫേഴ്സ്.
ഓരോ ഉപഭോക്താവിനും 10 മിനിറ്റിനുളളിൽ ഉല്പന്നങ്ങളെത്തിക്കുകയാണ് ലക്ഷ്യമെന്ന് CEO Albinder Dhindsa.
കൂടുതൽ വിതരണ പങ്കാളികളെ ചേർത്ത് ശൃംഖല വിപുലമാക്കുന്നതോടെ ഡെലിവറി 10 മിനിട്ടിനുളളിൽ സാധ്യമാകും.
ഗ്രോഫേഴ്സിന്റെ 9.3% ഓഹരികൾ വാങ്ങാൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോയ്ക്ക് CCI അനുമതി നൽകിയിരുന്നു.
ഗ്രോഫേഴ്സിൽ  ഏകദേശം 745 കോടി രൂപ നിക്ഷേപിച്ചതായി സൊമാറ്റോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
കൺസ്യൂമർ ഇ-കൊമേഴ്സ് സെക്ടറിൽ ഏറ്റവും വേഗത്തിൽ വളരുന്ന സെഗ്മെന്റാണ് ഇ-ഗ്രോസറി.
ഗുണനിലവാരമുളള പലചരക്ക് സാധനം വീട്ടുപടിക്കൽ എത്തുമെന്നതിനാൽ ഉപഭോക്താക്കളുടെ എണ്ണം കൂടി.
കോവിഡും ഡിജിറ്റൽ വ്യാപനവും ഇ-ഗ്രോസറിയുടെ വളർച്ചക്ക് ആക്കം കൂട്ടിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version