അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ് ഹബ്ബാകുമെന്ന് നിതിൻ ഗഡ്കരി
മിക്കവാറും എല്ലാ പ്രശസ്തമായ ഓട്ടോമൊബൈൽ ബ്രാൻഡുകളും ഇന്ത്യയിലുണ്ടെന്ന് മന്ത്രി
എഥനോൾ, മെഥനോൾ, ബയോ ഡീസൽ,CNG,LNG എന്നിവയിലെല്ലാം ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഇലക്ട്രിക്, ഗ്രീൻ ഹൈഡ്രജൻ എന്നിവയിൽ കൂടുതൽ പര്യവേഷണങ്ങൾക്ക് രാജ്യം ശ്രമിക്കുന്നു
അഞ്ച് വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രമായി രാജ്യത്തെ മാറ്റാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു
വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനചിന്ത പങ്കുവച്ചിരുന്നു
സുസ്ഥിരവും-പരിസ്ഥിതി സൗഹാർദ്ദവുമായ ഇക്കോണമിയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു
വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി മൊബിലിറ്റി-ഓട്ടോ സെക്ടറിൽ ശ്രദ്ധേയമാറ്റം കൊണ്ടുവരുമെന്ന് കേന്ദ്രം കണക്കു കൂട്ടുന്നു
മാനുഫാക്ചറിംഗിന് ഗുണകരമാകുന്ന നയങ്ങളും പദ്ധതികളുമാണ് സർക്കാർ ആവിഷ്കരിക്കുന്നത്