Ola ഇലക്ട്രിക്കിന്റെ 100 മില്യൺ ഡോളർ കടം Ola Electric Technologies വഹിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗ്
Ola ഇലക്ട്രിക് മൊബിലിറ്റി, ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ജൂണിലാണ് 100 മില്യൺ ഡോളർ ഡെറ്റ് ഫണ്ടിംഗ് നടത്തിയത്
Ola ഇലക്ട്രിക് മൊബിലിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് Ola Electric Technologies
റെഗുലേറ്ററി ഫയലിംഗ് പ്രകാരം ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് കടമെടുക്കാൻ Ola പുതിയ സ്ഥാപനം ഉപയോഗിച്ചു
Ola S1 മോഡലിന് 99,000 രൂപയും S1 Pro മോഡലിന് 129,000 രൂപയുമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില
പ്രതി വർഷം 5 ലക്ഷം വാഹനങ്ങൾ പ്രൊഡ്യൂസ് ചെയ്യാനുള്ള ശേഷി കൃഷ്ണഗിരിയിലെ പ്ലാന്റിനുണ്ട്
പൂർണ്ണ ശേഷി കൈവരിക്കുന്നതോടെ പ്രതിവർഷം 10 ലക്ഷം ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കാനാകും
ഫയലിംഗ് അനുസരിച്ച് Ola ഇലക്ട്രിക് ടെക്നോളജീസ് ആയിരിക്കും ഇലക്ട്രിക് വാഹന നിർമാണം നടപ്പാക്കുക
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ പ്ലാന്റിൽ ടൂവീലറും ത്രീവീലറും ഫോർവീലറും നിർമിക്കാൻ പദ്ധതിയിടുന്നു
കമ്പനി ഇപ്പോൾ പുതിയ റൗണ്ടിൽ 200-300 മില്യൺ ഡോളർ സമാഹരിക്കാനുള്ള ചർച്ചയിലാണ്
Related Posts
Add A Comment