ഫ്ലിപ്കാർട്ട് ഗ്രോസറി സർവീസ് കേരളത്തിലും തമിഴ്നാട്ടിലും വ്യാപിപ്പിക്കുന്നു
നിത്യോപയോഗ സാധനങ്ങളുടെ ഡോർസ്റ്റെപ്പ് ഡെലിവറി കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമാക്കും
കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാകും സർവീസ് നൽകുക
തമിഴ്നാട്ടിൽ കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലാണ് സർവീസ്
കോയമ്പത്തൂരിലെ പുതിയ ഗ്രോസറി സെന്ററിലൂടെ 1,100 -ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്
പ്രാദേശിക കർഷകർക്കും കച്ചവടക്കാർക്കും മെച്ചപ്പെട്ട മാർക്കറ്റ് നേടാനും ഫ്ലിപ്കാർട്ട് സഹായിക്കും
മികച്ച ഗുണമേന്മയുള്ള ദേശീയ ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും
ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് തമിഴ്നാട് വ്യവസായ വകുപ്പും വ്യക്തമാക്കി
കോയമ്പത്തൂരിലെ ഗ്രോസറി ഫുൾഫിൽമെന്റ് സെന്റർ പ്രാദേശിക കച്ചവടക്കാർക്ക് ഗുണമാകുമെന്നും വ്യവസായ വകുപ്പ്
കോവിഡ് കാലയളവിൽ വൻതോതിൽ ഉപഭോക്താക്കൾ ഇ-ഗ്രോസറിയിലേക്ക് ചുവടുമാറ്റിയിരുന്നു
200 വിഭാഗങ്ങളിലായി 7000 ത്തോളം ഉല്പന്നങ്ങളാണ് ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് നൽകുന്നത്