ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് മധ്യപ്രദേശിൽ ആരംഭിച്ചു.
ഹബീബ്ഗഞ്ചിലെ വാഷിംഗ് പ്ലാന്റിൽ കോച്ചുകളുടെ വൃത്തിയാക്കൽ വെറും 10 മിനിറ്റിനുള്ളിൽ സാധ്യമാകും.
കോച്ച് വാഷിംഗിന് 90 ശതമാനത്തോളം വെള്ളം കുറവ് മതിയാകുമെന്നതാണ് പ്രത്യേകത.
കോച്ചുകളുടെ പുറംഭാഗം കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും വൃത്തിയാക്കുന്നതിനു പുറമേ ജലം പാഴാകുന്നതും ഒഴിവാക്കാം.
വാട്ടർ റീസൈക്കിളിംഗ് ഫെസിലിറ്റിയും പ്ലാൻ്റുകളിൽ ഉളളതിനാൽ കൂടുതൽ ജലസംരംക്ഷണം സാധ്യമാകും.
സാധാരണഗതിയിൽ ഓരോ കോച്ചും വൃത്തിയാക്കാൻ 1500 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു.
ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റുകളിൽ ഓരോ കോച്ചിനും 300 ലിറ്റർ വെള്ളം മതിയാകും.
ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് ഉപയോഗത്തിലൂടെ ജല ഉപഭോഗത്തിൽ 96 ശതമാനം കുറവുണ്ടായി.
പ്രതിവർഷം 1.28 കോടി കിലോലിറ്റർ ജലം ലാഭമെന്ന് കണക്കാക്കിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
ജലസംരക്ഷണം ലക്ഷ്യമിട്ട് രാജ്യത്തെ പ്രധാന ഡിപ്പോകളിൽ ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു.
Related Posts
Add A Comment