ചൈനീസ് ടെക് കമ്പനിയായ ടെൻസെന്റിൽ നിന്നും 50 മില്യൺ ഡോളർ സമാഹരിച്ച് PhonePe
ഫണ്ടിംഗ് റൗണ്ടിൽ ഫോൺപേയുടെ സിംഗപ്പൂർ യൂണിറ്റ് മൊത്തം 66.5 മില്യൺ ഡോളർ സമാഹരിച്ചു
ടെൻസെന്റ് ഹോൾഡിംഗ്സിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ ടൈഗർ ഗ്ലോബലും പങ്കാളിയായി
ചൈനീസ് കമ്പനിയിൽ നിന്നുളള നിക്ഷേപം ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് PhonePe
സിംഗപ്പൂരിലെ ബിസിനസ്സ് ഇടപാടുകളെ പിന്തുണയ്ക്കാൻ ഫണ്ട് ഉപയോഗിക്കാൻ ഫോൺപേ ലക്ഷ്യമിടുന്നു
സിംഗപ്പൂരിൽ ഇൻകോർപറേറ്റ് ചെയ്ത് ഇന്ത്യയിൽ ബിസിനസ് നടത്തുന്ന Indus OS-ൽ ഓഹരി സ്വന്തമാക്കാനും പദ്ധതിയുണ്ട്
ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് കമ്പനിയാണ് PhonePe
87.30% ഓഹരികളുളള ഫ്ലിപ്കാർട്ടാണ് ഫോൺപേയിലെ ഏറ്റവും വലിയ സ്റ്റേക്ക് ഹോൾഡർ
ടെൻസെന്റിന് ഫോൺപേയിൽ 2 ശതമാനത്തിൽ താഴെ ഓഹരികളാണുള്ളത്
2020 ഏപ്രിലിൽ തന്നെ ഫോൺപേ ഓഹരികൾ ടെൻസെന്റിന് അനുവദിച്ചിരുന്നെങ്കിലും നിക്ഷേപം ഇപ്പോഴാണ് നടന്നത്
Related Posts
Add A Comment