2021 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 16.9 ബില്യൺ ഡോളർ വെൻച്വർ ക്യാപിറ്റൽ ഫണ്ട്
ഗ്ലോബൽഡാറ്റ റിപ്പോർട്ട് പ്രകാരം 2021 ജനുവരി-ജൂലൈ കാലയളവിൽ ഇന്ത്യയിൽ 828 VC ഫണ്ടിംഗ് ഡീലുകൾ നടന്നു
828 VC ഫണ്ടിംഗ് ഡീലുകളിൽ നിന്നുളള മൊത്തം മൂല്യം 16.9 ബില്യൺ ഡോളർ ആണ്
ഏഷ്യ-പസഫിക് രാജ്യങ്ങളിൽ VC ഫണ്ടിംഗിൽ ചൈനയ്ക്ക് തൊട്ടുപിന്നിലെത്താൻ ഇന്ത്യക്ക് കഴിഞ്ഞു
ഫ്ലിപ്കാർട്ട് സമാഹരിച്ച 3.6 ബില്യൺ ഡോളർ, ഷെയർചാറ്റ് സമാഹരിച്ച 502 മില്യൺ ഡോളർ
സൊമാറ്റോയുടെ 500 മില്യൺ ഡോളർ മൂലധന സമാഹരണം, ബൈജൂസ് സമാഹരിച്ച 460 മില്യൺ ഡോളർ എന്നിവയാണ് പ്രധാന ഡീലുകൾ
കോവിഡ് മൂന്നാം തരംഗവും  മന്ദഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലും വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരെ സ്വാധീനിച്ചില്ല
അഫോഡബിൾ ഇന്റർനെറ്റും സ്മാർട്ട്ഫോൺ വ്യാപനവും ഇന്ത്യയെ ഡിജിറ്റൽ-ഫസ്റ്റ് സമ്പദ് വ്യവസ്ഥയാക്കി
ടെക് സ്റ്റാർട്ടപ്പുകളാണ് ഡീലുകളിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതെന്ന് ഗ്ലോബൽ ഡാറ്റ വിലയിരുത്തുന്നു
യുഎസിനും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ടെക് യൂണികോൺ ഇക്കോസിസ്റ്റമാണ് ഇന്ത്യ
Related Posts
			
				Add A Comment			
		
	
	