സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ; ലക്ഷ്യം 20,782 കോടി രൂപ | National Monetisation Pipeline

സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.
National Monetisation Pipeline ന്റെ ഭാഗമായി  വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.
വാരണാസി, ചെന്നൈ, നാഗ്പൂർ, ഭുവനേശ്വർ എന്നിവയുൾപ്പെടെ 25 എയർ‌പോർട്ടുകൾ പദ്ധതിയുടെ ഭാഗമാണ്.
കോഴിക്കോട്, കോയമ്പത്തൂർ, മധുര, ജോധ്പൂർ എന്നിവ 2022-23 സാമ്പത്തിക വർഷത്തിൽ ധനസമ്പാദനത്തിനായി ലിസ്റ്റുചെയ്തിട്ടുള്ള എട്ട് വിമാനത്താവളങ്ങളിൽ ഉൾപ്പെടുന്നു.
ധനസമ്പാദനത്തിന് പരിഗണിക്കുന്ന മൊത്തം എയർപോർട്ട് ആസ്തികൾ AAIയുടെ കീഴിലുള്ള മൊത്തം എയർപോർട്ട് ആസ്തിയുടെ 18 ശതമാനമാണ്.
ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച മൊത്തം 6 ലക്ഷം കോടി രൂപയുടെ NMPയുടെ 4 %  എയർപോർട്ട് മേഖല സംഭാവന ചെയ്യും.
ലാഭകരമല്ലാത്ത എയർപോർട്ടുകളെ ലാഭകരമായവയുമായി ചേർത്തുളള പാക്കേജും പരിഗണിക്കുന്നുണ്ട്.
24 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 137 വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചുമതലയിലാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version