IT  പോർട്ടൽ: ഇൻഫോസിസിന് ധനമന്ത്രിയുടെ ഡെഡ് ലൈൻ

I-T  പോർട്ടൽ തകരാർ പരിഹരിക്കുന്നതിന് ഇൻഫോസിസിന് ഡെഡ് ലൈനുമായി ധനമന്ത്രി നിർമല സീതാരാമൻ.
പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇൻഫോസിസിനുളള സമയപരിധി സെപ്റ്റംബർ 15 ആയി നിശ്ചയിച്ചു.
I-T പോർട്ടൽ പ്രവർത്തനമാരംഭിച്ച് രണ്ട് മാസത്തിലേറെയായിട്ടും തകരാറുകൾ തുടരുകയാണ്.
നിർമല സീതാരാമൻ ഇൻഫോസിസ് MDയെയും CEOയെയും വിളിച്ചു വരുത്തി തകരാറുകൾ പരിഹരിക്കാത്തതിന്റെ കാരണമാരാഞ്ഞു.
പുതിയ ആദായനികുതി ഫയലിംഗ് പോർട്ടലിൽ തുടർച്ചയായി ഉണ്ടാകുന്ന തകരാറുകൾ സംബന്ധിച്ച് സർക്കാരിന്റെ കടുത്ത നിരാശയും ഉത്കണ്ഠയും അറിയിച്ചു.
കൂടിക്കാഴ്ചയിൽ ഇൻഫോസിസിന്റെ ഭാഗത്തുനിന്ന് കൂടുതൽ പരിശ്രമം ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു.
നികുതിദായകർ നേരിടുന്ന ആവർത്തിച്ചുള്ള പ്രശ്നങ്ങൾക്ക് ഇൻഫോസിസിനോട് ധനമന്ത്രി വിശദീകരണം തേടി.
പോർട്ടലിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഇൻഫോസിസ് ടീം എല്ലാം ചെയ്യുന്നുണ്ടെന്ന് CEO സലിൽ പരേഖ് വിശദീകരിച്ചു.
750 -ലധികം ടീം അംഗങ്ങൾ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നുണ്ടെന്നും COO പ്രവീൺ റാവു ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നുവെന്നും സലിൽ പരേഖ് പറഞ്ഞു.
രണ്ടാം തവണയാണ് നിർമല സീതാരാമൻ ഇൻഫോസിസ് ടീമിനെ കാണുന്നത്, ജൂൺ 22 നും കൂടിക്കാഴ്ച നടത്തിയിരുന്നു.
പോർട്ടൽ വികസിപ്പിക്കുന്നതിനായി 2019 ജനുവരി മുതൽ 2021 ജൂൺ വരെ 164.5 കോടി രൂപ സർക്കാർ ഇൻഫോസിസിന് നൽകിയിട്ടുണ്ട്.
പുതിയ പോർട്ടൽ വികസിപ്പിക്കുന്നതിനായി 2019 ൽ ഇൻഫോസിസിന് 4,242 കോടി രൂപയുടെ കരാറാണ് നൽകിയത്.
റിട്ടേണുകളുടെ പ്രോസസ്സിംഗ് സമയം 63 ദിവസത്തിൽ നിന്ന് ഒരു ദിവസമായി കുറയ്ക്കുന്നതിനും റീഫണ്ടുകൾ വേഗത്തിലാക്കുന്നതിനുമാണ് പുതിയ പോർട്ടൽ.
ആദ്യദിവസം മുതൽ ചില പ്രവർത്തനങ്ങൾ  ലഭ്യമല്ല അല്ലെങ്കിൽ മന്ദഗതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version