കാർ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സെപ്തംബർ
കോവിഡ് കാല മാന്ദ്യത്തിൽ നിന്ന് രാജ്യത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി തിരിച്ചുവരുന്ന സൂചന.
സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന 4 പുതിയ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.
————————————-
മിഡ്-സൈസ് SUV, Taigun സെപ്റ്റംബർ മൂന്നാം വാരം Volkswagen പുറത്തിറക്കും
ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ SUV മുൻകൂട്ടി ബുക്ക് ചെയ്യാം
1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് ഓപ്ഷനുകൾ
സ്റ്റാൻഡേർഡ് മോഡലിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ആണ് വരുന്നത്
6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവയാണ് മറ്റ് ഗിയർബോക്സ് ഓപ്ഷനുകൾ
————————————-
സെപ്റ്റംബറിലെത്തുന്ന മറ്റൊരു മിഡ് സൈസ് SUV, MG മോട്ടോഴ്സിന്റെ Astor ആണ്
ജിയോയുടെ ഇന്റർനെറ്റ് ഓഫ് തിംഗ്സ് സൊല്യൂഷനുമായാണ് MG Astor എത്തുന്നത്
Car as a Platform കൺസെപ്റ്റിലെത്തുന്ന ആസ്റ്ററിന് MG യുടെ ZS EV യുടെ ഫീച്ചറുകൾ അധികവും ഉണ്ടായിരിക്കും
വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയുണ്ടാകും
1.5 ലിറ്റർ 4 സിലിണ്ടർ NA പെട്രോളും 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളുമാണ് എഞ്ചിൻ ഓപ്ഷനുകൾ
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ MG Astor വാഗ്ദാനം ചെയ്യും
————————————-
HBX കൺസെപ്റ്റിലുളള Tata Timero സെപ്റ്റംബറിലോ ഒക്ടോബറിലോ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കും
പുതിയ മൈക്രോ SUV മാരുതി സുസുക്കി ഇഗ്നിസിനും മഹീന്ദ്ര KUV100 NXT യ്ക്കും എതിരാളിയായിരിക്കും
പുതിയ മോഡൽ ആൽട്രോസ് ഹാച്ച്ബാക്കിന്റെ ALFA മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്
7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാർട്ട് ഡിജിറ്റൽ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ മുതലായവയാണ് സവിശേഷതകൾ
1.2 ലിറ്റർ 3 സിലിണ്ടർ എഞ്ചിനും 1.2 ലിറ്റർ ടർബോ എഞ്ചിനും ഉളളതായിരിക്കും മോഡലുകൾ
————————————-
ന്യൂജനറേഷൻ Maruti Celerio ആണ് മാരുതി സുസുക്കി സെപ്റ്റംബറിൽ വിപണിയിലെത്തിക്കുന്നത്
സുസുക്കി S-Pressoയ്ക്ക് നൽകിയിരിക്കുന്ന HEARTECT ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോം ആയിരിക്കും പുതിയ Celerio
7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്,
മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡൽ വരുന്നത്
റിവേഴ്സ് പാർക്കിംഗ് സെൻസറുകളും, കീ-ലെസ് എൻട്രിയും മൾട്ടിപ്പിൾ എയർ ബാഗുകളുമുണ്ടായിരിക്കും