സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലേക്ക് 4 പുതിയ മോഡലുകൾ

കാർ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സെപ്തംബർ
കോവിഡ് കാല മാന്ദ്യത്തിൽ നിന്ന് രാജ്യത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി തിരിച്ചുവരുന്ന സൂചന.
സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന 4 പുതിയ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

————————————-

മിഡ്-സൈസ് SUV, Taigun സെപ്റ്റംബർ മൂന്നാം വാരം Volkswagen  പുറത്തിറക്കും
ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ SUV മുൻകൂട്ടി ബുക്ക് ചെയ്യാം
1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് ഓപ്ഷനുകൾ
സ്റ്റാൻഡേർഡ് മോഡലിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ആണ് വരുന്നത്
6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവയാണ് മറ്റ് ഗിയർബോക്സ് ഓപ്ഷനുകൾ
————————————-
സെപ്റ്റംബറിലെത്തുന്ന മറ്റൊരു മിഡ് സൈസ് SUV, MG മോട്ടോഴ്സിന്റെ  Astor ആണ്
ജിയോയുടെ ഇന്റർനെറ്റ് ഓഫ് തിംഗ്സ് സൊല്യൂഷനുമായാണ് MG Astor എത്തുന്നത്
Car as a Platform കൺസെപ്റ്റിലെത്തുന്ന ആസ്റ്ററിന് MG യുടെ ZS EV യുടെ ഫീച്ചറുകൾ അധികവും ഉണ്ടായിരിക്കും
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയുണ്ടാകും
1.5 ലിറ്റർ 4 സിലിണ്ടർ NA പെട്രോളും 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളുമാണ് എഞ്ചിൻ ഓപ്ഷനുകൾ
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ MG Astor വാഗ്ദാനം ചെയ്യും
————————————-
HBX  കൺസെപ്റ്റിലുളള Tata Timero സെപ്റ്റംബറിലോ ഒക്ടോബറിലോ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കും
പുതിയ മൈക്രോ SUV മാരുതി സുസുക്കി ഇഗ്നിസിനും മഹീന്ദ്ര KUV100 NXT യ്ക്കും എതിരാളിയായിരിക്കും
പുതിയ മോഡൽ ആൽട്രോസ് ഹാച്ച്ബാക്കിന്റെ ALFA മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്
 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാർട്ട് ഡിജിറ്റൽ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ മുതലായവയാണ് സവിശേഷതകൾ
1.2 ലിറ്റർ 3 സിലിണ്ടർ  എഞ്ചിനും 1.2 ലിറ്റർ ടർബോ എഞ്ചിനും ഉളളതായിരിക്കും മോഡലുകൾ
————————————-
ന്യൂജനറേഷൻ Maruti Celerio ആണ് മാരുതി സുസുക്കി സെപ്റ്റംബറിൽ വിപണിയിലെത്തിക്കുന്നത്
സുസുക്കി S-Pressoയ്ക്ക് നൽകിയിരിക്കുന്ന HEARTECT ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോം ആയിരിക്കും പുതിയ Celerio
7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്,
മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡൽ വരുന്നത്
റിവേഴ്സ് പാർക്കിംഗ് സെൻസറുകളും, കീ-ലെസ് എൻട്രിയും മൾട്ടിപ്പിൾ എയർ ബാഗുകളുമുണ്ടായിരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version