നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചാൽ LICയിൽ വൻ വിദേശ കമ്പനികൾ നിക്ഷേപം ഇറക്കും
തന്ത്രപരമായ നിക്ഷേപമെന്ന നിലയിലുളള FDI പരിധി എത്രയെന്ന് തീരുമാനമായില്ലെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പറയുന്നു
മെഗാ-IPO യ്ക്കു ലക്ഷ്യമിടുന്ന LIC യിൽ ഒരു നിശ്ചിത ശതമാനം ഓഹരി വാങ്ങാൻ ഇതിലൂടെ വിദേശ നിക്ഷേപകന് സാധ്യമാകും
പബ്ലിക് ലിസ്റ്റിംഗിലൂടെ LIC 261 ബില്യൺ ഡോളർ വിലമതിക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു
വിദേശത്തുള്ള ഒരു വ്യക്തിയോ സ്ഥാപനമോ 10% അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരികൾ വാങ്ങുന്നതാണ് RBI, വിദേശനിക്ഷേപമായി നിർവചിക്കുന്നത്
പൊതുമേഖലാ ബാങ്കുകൾക്ക് 20% നേരിട്ടുളള വിദേശ നിക്ഷേപ പരിധി നിശ്ചയിച്ചതായി റിപ്പോർട്ട് വന്നിരുന്നു
മിക്ക ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിലും 74% വരെ FDI അനുവദനീയമാണെങ്കിലും, ഈ നിയമങ്ങൾ LICക്ക് ബാധകമല്ല
LIC, IPO മാനേജ് ചെയ്യാൻ മത്സരിക്കുന്ന ഏഴ് വിദേശബാങ്കുകളിൽ BNP Paribas, Citigroup, and Goldman Sachs എന്നിവയുൾപ്പെടുന്നു
HDFC Bank, Axis Capital ഉൾപ്പെടെ 9 ഇന്ത്യൻ ബാങ്കുകളും രംഗത്തുണ്ട്
FDI സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുണ്ടെങ്കിലും ധനമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല
ഈ സാമ്പത്തിക വർഷം തന്നെ LIC ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനുളള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ
Related Posts
Add A Comment