Electric വാഹന സെഗ്മെന്റിലേക്ക് Maruti Suzuki എന്ന് വരും? | Maruti Suzuki Clarified Its Launch in EV

ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.
വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.
ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് ഉറപ്പാകുമ്പോഴേ മാരുതി EV യിലേക്ക് കടക്കൂ.
ടാറ്റാ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും 2025 ഓടെ ഇന്ത്യൻ വിപണിയിൽ 12-ഓളം ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാസഞ്ചർ കാർ വിഭാഗത്തിൽ നിരവധി നിർമ്മാതാക്കൾ EV-അവതരിപ്പിച്ചെങ്കിലും വിൽപ്പന കുറവാണെന്ന് മാരുതി വിലയിരുത്തുന്നു.
മാരുതി സുസുക്കിയുടെ വിപണി വിഹിതത്തെ ഇവയൊന്നും ബാധിച്ചിട്ടില്ലെന്നും ഭാർഗവ പറഞ്ഞു.
സുസുക്കിയുടെ മാതൃ കമ്പനി 2025 ഓടെ ഇന്ത്യൻ വിപണിക്കായുളള  ഇലക്ട്രിക് വാഹനങ്ങൾ തയ്യാറാകുമെന്ന് പറയുന്നു.
ഉപഭോക്താക്കൾക്ക് EV വാങ്ങാൻ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ മാത്രമേ ഇന്ത്യയിൽ EV ജനപ്രിയമാകുവെന്ന് R.C.ഭാർഗവ.
നിലവിൽ CNG, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയിലാണ് മാരുതി സുസുക്കി ശ്രദ്ധിക്കുന്നത്.
കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ സുസുക്കി, ഡെൻസോ, തോഷിബ എന്നിവ  ലിഥിയം അയൺ ബാറ്ററി നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മുഖ്യധാരാ വിപണി ലക്ഷ്യമിട്ട് പുതിയ സ്പോർട്സ് യൂട്ടിലിറ്റി വാഹനം പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു.
സെമികണ്ടക്ടർ ലഭ്യതക്കുറവ് മൂലം കമ്പനി ഉൽപാദന നഷ്ടം നേരിടുന്നുവെങ്കിലും സ്ഥിതി താല്കാലികമെന്ന് ഭാർഗവ പറ‍ഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version