ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രം
EV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു
EV ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും
FAME-I വിജയമായതിനെ തുടർന്ന് 10,000 കോടി രൂപയുടെ FAME-II പദ്ധതി പ്രഖ്യാപിച്ചിരുന്നു
ഇന്ത്യയെ 5 ട്രില്യൺ ഇക്കോണമിയാക്കുന്നതിൽ രാജ്യത്തെ വാഹനവിപണിയ്ക്ക് വലിയ പങ്കുണ്ട്
ഓട്ടോമോട്ടീവ് മേഖല GDPയുടെ 6.4 ശതമാനവും GST കളക്ഷന്റെ 50 ശതമാനവും സംഭാവന ചെയ്യുന്നു
വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്, 1.5 ലക്ഷം കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീം നടപ്പാക്കി
മികച്ച ഉല്പന്നങ്ങൾ രാജ്യാന്തര വിപണിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു
Related Posts
Add A Comment