കോവിഷീൽഡ്: രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.
രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി മേയിൽ സർക്കാർ വർദ്ധിപ്പിച്ചിരുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡോസുകൾക്കിടയിലെ അന്തരം കൂട്ടിയതെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
National Technical Advisory Group on Immunisation ഈ വിഷയം പരിഗണിക്കുന്നതായാണ് റിപ്പോർട്ട് വന്നത്.
എന്നാൽ NTAGI കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ.N.K. അറോറ വാർത്ത നിക്ഷേധിച്ചു.
നിലവിൽ, കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് ഡോസ് ഇടവേളയിൽ മാറ്റത്തിന് യാതൊരു നിർദ്ദേശവും പരിഗണനയിലില്ല.
വാക്സിൻ ഫലപ്രാപ്തി വിലയിരുത്തുന്നതിന് നിരവധി പഠനങ്ങളും ഡാറ്റ ശേഖരണ പ്രക്രിയകളും നടക്കുന്നുണ്ട്.
NTAGI പതിവായി വാക്സിൻ ഫലപ്രാപ്തി ഡാറ്റ അവലോകനം ചെയ്യുന്നതായും അറോറ പറഞ്ഞു.
കോവിഷീൽഡ് ഡോസ് ഇടവേള പുനപരിശോധിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറോറ നേരത്തെ പറഞ്ഞിരുന്നു.
കോവിഷീൽഡ് ഡോസുകൾക്കിടയിലെ അന്തരം 12-16 ആഴ്ചയായി ഉയർത്താനുള്ള തീരുമാനം ശാസ്ത്രീയമെന്ന് അറോറ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പിനുളള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിൽ വിയോജിപ്പില്ലെന്നും അറോറ കൂട്ടിച്ചേർത്തു.
Related Posts
Add A Comment