കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോണിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകും
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു
പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഏകദേശം 3.40 ലക്ഷം ചതുരശ്ര അടി വികസിപ്പിക്കും
രണ്ടാം ഘട്ടത്തിന്റെ ഭാഗമായുളള ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് രണ്ടാം ഘട്ടത്തിനായി 215 കോടി രൂപ അനുവദിച്ചിരുന്നു
ആദ്യ ഘട്ടത്തിൽ 2.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വികസിപ്പിച്ചിട്ടുണ്ട്
ഇന്നവേഷൻ സോണിന്റെ ആദ്യ ഘട്ടത്തിൽ സ്റ്റാർട്ടപ്പ് കോംപ്ലക്സും ബയോടെക്നോളജി ഇൻകുബേഷൻ സെന്ററും പ്രവർത്തിക്കുന്നു
13.2 ഏക്കറിൽ വരുന്ന ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൊത്തം വിസ്തീർണ്ണം 5 ലക്ഷം ചതുരശ്ര അടിയിൽ കൂടുതലാണ്.
500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു തിയേറ്റർ, ഓഫീസ്, പരിശീലന കേന്ദ്രങ്ങൾ, സ്റ്റുഡിയോ, കോൺഫറൻസ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവ സോണിന്റെ ഭാഗമാണ്
നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തികരിക്കുന്നതിൽ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സർക്കാർ ആവശ്യപ്പെട്ടു
പല IT സംരംഭങ്ങളും സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്
Related Posts
Add A Comment