TikTok ആപ്പിലൂടെ വൈകാതെ ഷോപ്പിംഗും നടത്താനാകു‌ം | Shopping Facility In TikTok | Shopify

TikTok ആപ്പിലൂടെ വൈകാതെ ഷോപ്പിംഗും നടത്താനാകുമെന്ന് റിപ്പോർട്ട്
ആപ്പിലെ ഹ്രസ്വ വീഡിയോകളിലൂടെ ഷോപ്പിംഗ് നടത്താൻ ഉപയോക്താക്കളെ TikTok അനുവദിക്കും
കനേഡിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ Shopify ആണ് പുതിയ ഫീച്ചറിനെ കുറിച്ച് അറിയിച്ചത്
ബിസിനസുകൾക്ക് ടിക് ടോക്ക് പ്രൊഫൈലുകളിൽ ഒരു ഷോപ്പിംഗ് ടാബ് ചേർക്കാൻ കഴിയും
ഓൺലൈൻ സ്റ്റോറിലേക്ക് നേരിട്ട് ലിങ്കുചെയ്യുന്ന ഒരു മിനി-സ്റ്റോർ ഫ്രണ്ട് സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധ്യമാകും
പരീക്ഷണഘട്ടത്തിലുളള ഷോപ്പിംഗ് ടൂൾ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിൽ ലഭ്യമാണ്
വരും മാസങ്ങളിൽ ഷോപ്പിംഗ് ടൂൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും
ഷോപ്പിംഗ് വീഡിയോ പരസ്യങ്ങൾ സൃഷ്ടിക്കാൻ ടിക് ടോക്കുമായി ഷോപ്പിഫൈക്ക്  മുൻപ് ഒരു കരാർ ഉണ്ടായിരുന്നു
Pinterest- ഉം Facebook- ഉം ആപ്പിലൂടെയുളള ഷോപ്പിംഗ് യുഎസിൽ പരീക്ഷിച്ചിട്ടുണ്ട്
ടിക് ടോക്കിലൂടെ ചർമ്മസംരക്ഷണ- സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന പ്രോഗ്രാമിൽ റിയാലിറ്റി താരം Kylie Jenner ആദ്യം പങ്കാളിയായി
ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ്, ചൈനീസ് വിപണിയിൽ ഒരു സോഷ്യൽ മീഡിയ മാർക്കറ്റ് പ്ലേസ്  സൃഷ്ടിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version