വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit availing സിസ്റ്റങ്ങളുടെയും ആവിർഭാവത്തോടെ ഓൺലൈൻ വായ്പകളുടെ പരസ്യമാണ് എങ്ങും. കോവിഡും ലോക്ക്ഡൗണുമെല്ലാം ഡിജിറ്റൽ വായ്പകൾക്ക് വളർച്ച നൽകി. എന്നാൽ ഒരു ഡിജിറ്റൽ വായ്പക്ക് ശ്രമിക്കും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
Ruptok Fintech ഫൗണ്ടറും CEOയുമായ Ankur Gupta പറയുന്നത് വായ്പക്ക് ശ്രമിക്കും മുൻപ് പ്ലാറ്റ്ഫോമുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും അതിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്നാണ്. പാൻഡമിക് കാലത്ത് ചെറിയ വായ്പകൾക്ക് ഡിജിറ്റൽ ഇടപാട് നടത്തുകയല്ലാതെ മറ്റ് മാർഗമില്ല എന്ന സ്ഥിതി വന്നു. പ്ലാറ്റ്ഫോമിന്റെ ഡിജിറ്റൽ സാന്നിധ്യം, വിശ്വസനീയമായ ആപ്ലിക്കേഷൻ/ വെബ്സൈറ്റ്, കസ്റ്റമർ റിവ്യു എന്നിവ അടിസ്ഥാനമാക്കി പരിശോധിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് ഗുപ്ത പറയുന്നു. റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു അംഗീകൃത വായ്പക്കാരനാണോ ഏതെങ്കിലും അംഗീകൃത ബാങ്കിന്റെ പങ്കാളിയാണോ എന്നും പരിശോധിക്കാവുന്നതാണ്.
ഏതെങ്കിലും വായ്പ എടുക്കുന്നതിന് മുമ്പ്, മാർക്കറ്റിൽ ലഭ്യമായ വ്യത്യസ്ത തരം വായ്പകളും വായ്പക്കാരന്റെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വായ്പയും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇത് ഒരു ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല വായ്പയായിരിക്കുമോ? ഈട് എത്രയാകും? ലഭ്യമായ പേയ്മെന്റ് ഓപ്ഷനുകൾ എന്തൊക്കെയാണ്? loan disbursement കാലയളവ് എന്താണ്? വായ്പയ്ക്കായി സൈൻ അപ്പ് ചെയ്യുന്നതിന് മുമ്പ് ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഒരു വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വായ്പ എടുക്കുന്നയാൾ പലിശ നിരക്കും പരിശോധനാ വിധേയമാക്കണം. പലിശനിരക്കുകളിലെ വിപണി സാഹചര്യങ്ങളും ഏറ്റക്കുറച്ചിലുകളും മനസ്സിലാക്കണം. ഓരോ പ്ലാറ്റ്ഫോമിലും പലിശനിരക്ക് വ്യത്യസ്തമായിരിക്കും. മറ്റേതെങ്കിലും തരത്തിലുള്ള വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണ വായ്പകൾക്ക് സാധാരണയായി കുറഞ്ഞ പലിശനിരക്ക് ഉണ്ട്.
ഒരു സ്കീം അന്തിമമായി സ്വീകരിച്ചാൽ ഒപ്പിടേണ്ട കരാറിൽ പ്രതിപാദിച്ചിട്ടുള്ള ഓരോ നിബന്ധനകളും/വ്യവസ്ഥകളും പരിശോധിക്കേണ്ടത് പരമപ്രധാനമാണ്. ഒരു മികച്ച ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോം ഒരു ലോൺ എക്സിക്യൂട്ടീവ് വഴി വായ്പയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നന്നായി ആശയവിനിമയം നടത്തുമെന്ന് വിദഗ്ധർ പറയുന്നു. വായ്പയെടുക്കുന്നവർക്ക് എപ്പോഴും അവർ തിരഞ്ഞെടുക്കുന്ന സ്കീമിനെക്കുറിച്ച് പൂർണ്ണമായ അറിവ് ഉണ്ടായിരിക്കണം.
പേയ്മെന്റ് സംവിധാനവും ഓപ്ഷനുകളും മനസ്സിലാക്കുകയെന്നതാണ് അടുത്ത ഘടകം. ശാഖകളില്ലാത്ത ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുകൾക്ക് ഫ്ലക്സിബിൾ ആയ റീ-പേയ്മെന്റ് സ്കീമുകളും ഓപ്ഷനുകളും ലഭ്യമാണ്. വായ്പക്കാരന് ആവശ്യാനുസരണം ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാം. വ്യവസായ വിദഗ്ധർ പറയുന്നത്, പേയ്മെന്റുകളുടെ കാര്യത്തിൽ, ഒരു വായ്പക്കാരൻ NBFC/ ബാങ്ക്/ പാർട്ണർ പ്ലാറ്റ്ഫോമിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് മാത്രമേ ഇടപാടുകൾ നടത്താവൂ എന്നാണ്. ലോൺ എക്സിക്യൂട്ടീവിന്റെ പേരിൽ ഒരിക്കലും പണമടയ്ക്കരുത്. പേയ്മെന്റുകൾ ട്രാക്കുചെയ്യാനാകുന്നതിനാൽ ഓൺലൈൻ പേയ്മെന്റുകൾ സുരക്ഷിതമാണെന്ന് മിക്ക ബാങ്കുകളും കരുതുന്നു. ഇമെയിലുകളിലൂടെയും എസ്എംഎസുകളിലൂടെയും ഇന്ററസ്റ്റ് പേയ്മെന്റുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ നൽകുന്നതിലൂടെ ഡിജിറ്റൽ ലോൺ നൽകുന്നവർ മികച്ച ആശയവിനിമയവും നടത്തുന്നു. ലോൺ എടുക്കുന്നത് മുതൽ തിരിച്ചടവ് പൂർത്തിയാകും വരെയുളള മികച്ച കസ്റ്റമർ സർവീസ് മെക്കാനിസമാണ് ഡിജിറ്റൽ പേയ്മെന്റുകളെ ലളിതവും വ്യത്യസ്തവുമാക്കുന്നത്.