CCTV ക്യാമറകളുടെ സുരക്ഷയിൽ പൊതിഞ്ഞ ഇന്ത്യൻ നഗരം | Indian Cities Have Highest Number Of CCTV Cameras

ലോകത്തിലെ പൊതുസ്ഥലങ്ങളിൽ ഏറ്റവുമധികം CCTV ക്യാമറകൾ ഉളളത് ഇന്ത്യൻ നഗരത്തിൽ.
ലോകത്തിലെ മറ്റെല്ലാ നഗരങ്ങളേയും വെച്ച് ഡൽഹി CCTV ക്യാമറകളുടെ കാര്യത്തിൽ നമ്പർ വണ്ണാണെന്ന്  Forbes.
ഡൽഹിയിൽ ഒരു ചതുരശ്ര മൈലിൽ 1,826.6 ക്യാമറകൾ ഉണ്ട്.
Shenzhen, Wuxi, Qingdao, Shanghai ഉൾപ്പെടെയുളള ചൈനീസ് നഗരങ്ങളെയാണ് ഡൽഹി മറികടന്നത്.
ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, മോസ്കോ എന്നീ വൻനഗരങ്ങളും ഡൽഹിക്കു പിന്നിലായി.
ഒരു ചതുരശ്ര മൈലിന് 609.9 ക്യാമറകളുമായി ചെന്നൈ മൂന്നാം സ്ഥാനത്താണ്
157.4 ക്യാമറകളുമായി മുംബൈ പതിനെട്ടാം സ്ഥാനം നേടി.
ഡൽഹിക്കിത് അഭിമാന മുഹൂർത്തമാണെന്നു പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
CCTV പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ഡൽഹി സർക്കാർ നഗരത്തിലുടനീളം 275,000 ക്യാമറകളാണ് സ്ഥാപിച്ചത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 140,000 ക്യാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ AAPയുടെ വാഗ്ദാനമായ സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് CCTV പദ്ധതി
ശേഖരിച്ച എല്ലാ ഫീഡുകളുടെയും സുരക്ഷയും സ്വകാര്യതയും ഡൽഹി സർക്കാർ ഉറപ്പുവരുത്തുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version