8000 കോടി രൂപ ലക്ഷ്യമിട്ട് Berger Paints | Country's 2nd Largest Paint Manufacturer

2022 സാമ്പത്തികവർഷം 8,000 കോടി രൂപ വരുമാനം നേടാൻ ലക്ഷ്യമിട്ട് Berger Paints
നടപ്പ് സാമ്പത്തിക വർഷത്തിൽ ആധുനികവൽക്കരണത്തിനായി കമ്പനി 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്
60-65 കോടി രൂപ ചിലവിൽ നിലവിലെ യൂണിറ്റുകളിലും ഗ്രീൻഫീൽഡ് യൂണിറ്റുകളിലും മോഡേണൈസേഷൻ നടപ്പാക്കും
ഉത്തർപ്രദേശിലെ പുതിയ പ്ലാന്റിനായി ശേഷിക്കുന്ന തുക ചെലവഴിക്കുമെന്ന് ബെർജെർ MD അഭിജിത് റോയ്
ഏകദേശം 45 കോടി രൂപ ചെലവിൽ പശ്ചിമ ബംഗാളിൽ ബെർജെർ ആദ്യ colourant facility യൂണിറ്റ് നിർമ്മിക്കുന്നു
പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നുള്ള പെയിന്റുകളുടെ നിർമ്മാണത്തിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് അഭിജിത് റോയ്
രാജ്യത്തെ രണ്ടാമത്തെ വലിയ പെയിന്റ് നിർമ്മാതാക്കളായ Berger Paints റഷ്യയിലും വൻവളർച്ച പദ്ധതിയിടുന്നു
ഏതാനും റഷ്യൻ സ്ഥാപനങ്ങളുമായി കമ്പനി ചർച്ചകൾ നടത്തിവരുന്നുണ്ടെങ്കിലും അന്തിമ കരാർ ഇതുവരെ ആയിട്ടില്ല
സാമ്പത്തിക മാന്ദ്യം കാരണം നഷ്ടം നികത്താൻ കമ്പനിക്ക് 28.60 കോടി രൂപ വേണ്ടി വന്നിരുന്നു
ജാപ്പനീസ് ഓട്ടോമോട്ടീവ് പെയിന്റ് കമ്പനിയായ റോക്ക് പെയിന്റ്സുമായി ചേർന്നുളള ബെർജെർ റോക്കിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു
ഓട്ടോമോട്ടീവിൽ പുതിയ ഉപഭോക്താക്കളെ നേടാനും മറ്റ് വ്യാവസായിക വിഭാഗങ്ങളിൽ ശ്രദ്ധിക്കാനുമാണ് കമ്പനിയുടെ പദ്ധതി

Share.

Comments are closed.

Exit mobile version