ഇന്ത്യൻ നാവികസേനയുടെ നാലാമത്തെ സർവേ വെസൽ ലാർജ് (SVL) ആയ ഐ.എൻ.എസ് സംശോധക് (INS Sanshodhak) കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഔദ്യോഗികമായി ചേർന്നു. കൊച്ചിയിലെ ഹോം പോർട്ടിലെത്തിയ കപ്പലിന് വാട്ടർ-കാനൻ സല്യൂട്ടും നാവികസേനയുടെ ബാൻഡ് മേളവും അകമ്പടിയായുള്ള പരമ്പരാഗതമായ വരവേൽപാണ് ലഭിച്ചത്. കൊൽക്കത്തയിൽ നിന്ന് വിശാഖപട്ടണം, ചെന്നൈ എന്നീ തുറമുഖങ്ങൾ പിന്നിട്ടാണ് ഐ.എൻ.എസ് സംശോധക് കൊച്ചിയിലെത്തിയത്.

INS Sanshodhak Southern Naval Command

ജൂൺ 21-ന് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഈ കപ്പൽ നാവികസേനയുടെ ഭാഗമാക്കിയത്. അത്യാധുനിക ഹൈഡ്രോഗ്രാഫിക്, ഓഷ്യാനോഗ്രാഫിക് സർവേ സംവിധാനങ്ങളുള്ള ഐ.എൻ.എസ് സംശോധക്, സർവേ പ്രവർത്തനങ്ങൾക്ക് പുറമെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ആശുപത്രി കപ്പലായും ഉപയോഗിക്കാൻ സാധിക്കും. നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ കപ്പൽ നിർമ്മാണ മേഖലയ്ക്ക് കൂടി ഈ നേട്ടം മുതൽക്കൂട്ടാവുമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

INS Sanshodhak, the fourth Survey Vessel Large (SVL), officially joins the Southern Naval Command in Kochi following its commissioning by PM Modi

Share.

Comments are closed.

Exit mobile version