ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030ഓടെ 50 ബില്യൺ യു.എസ്. ഡോളറായി ഉയർത്തുക ലക്ഷ്യമിട്ട്, ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നാലാം ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ ആരംഭിച്ചു. ചരക്ക്-സേവന വ്യാപാരം, സാങ്കേതിക വ്യാപാര തടസ്സങ്ങൾ തുടങ്ങിയ നിർണായക മേഖലകളാണ് ഈ ചർച്ചകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിലെ 8.66 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ, 2025-26ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8.22 ശതമാനം കുറഞ്ഞ് 7.95 ബില്യൺ യു.എസ്. ഡോളറായി മാറിയിരുന്നു. മരുന്നുകൾ, ഇരുമ്പ്, ഉരുക്ക്, കടൽ വിഭവങ്ങൾ, ഇലക്ട്രോണിക്സ്, രാസവസ്തുക്കൾ എന്നിവയാണ് കാനഡയിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
അതേസമയം പയറുവർഗ്ഗങ്ങൾ, മുത്തുകൾ, കൽക്കരി, രാസവളങ്ങൾ, അസംസ്കൃത എണ്ണ തുടങ്ങിയവയാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സർവീസസ് എന്നിവയാണ് കാനഡയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന സേവനങ്ങൾ. നാല് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും വലിയൊരു ഇന്ത്യൻ വംശജരുടെ സമൂഹവും കാനഡയിലുണ്ട്. ഈ കരാറിന്റെ മൂന്നാം ഘട്ട ചർച്ചകൾ കഴിഞ്ഞ ജൂലൈയിൽ ഒട്ടാവയിലാണ് നടന്നത്.
India and Canada begin the fourth round of Comprehensive Economic Partnership Agreement (CEPA) negotiations in New Delhi, aiming to boost bilateral trade to $50 billion by 2030.
