ബജറ്റിലെ വികസനപദ്ധതികള്‍ പ്രവര്‍ത്തനപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേരളാ സർക്കാർ. ഓരോ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്തുന്ന ‘റീഇമാജിനിങ് കേരളം’ ‘Reimagining Keralam’ initiative റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകൾക്ക് തുടക്കമാകുന്നു . ഓരോ പദ്ധതിയുടെയും ലക്ഷ്യം, നടപ്പാക്കേണ്ട രീതികള്‍, ആവശ്യമായ വിഭവങ്ങള്‍, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങള്‍ യോഗങ്ങളില്‍ തീരുമാനിക്കും. കൂട്ടായ ചിന്തയില്‍ നിന്ന് കൂട്ടായ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന പ്രക്രിയയെയാണ് ‘റീഇമാജിനിംഗ് കേരളം’ പ്രതിഫലിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായിട്ടാണ് ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്തു നടക്കുക.
മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ചുചേര്‍ത്ത് പദ്ധതികള്‍ക്ക് രൂപം നല്‍കുകയും അവ നടപ്പാക്കാന്‍ സജ്ജമാക്കുകയുമാണ് ലക്ഷ്യം.
ഓരോ പദ്ധതിയുടെയും ലക്ഷ്യം, നടപ്പാക്കേണ്ട രീതികള്‍, ആവശ്യമായ വിഭവങ്ങള്‍, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങള്‍ യോഗങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍, വിജ്ഞാന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, ധനസഹായം നല്‍കുന്ന ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, തുറമുഖ-സമുദ്രാധിഷ്ഠിത വികസനം, വ്യോമഗതാഗതം, വ്യവസായ-സാമ്പത്തിക ഇടനാഴികള്‍, ഊര്‍ജ്ജവും പുരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളും, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയന്‍സസ്, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യും.
ഓരോ പദ്ധതിയുടെയും ലക്ഷ്യം, നടപ്പാക്കേണ്ട രീതികള്‍, ആവശ്യമായ വിഭവങ്ങള്‍, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങള്‍ യോഗങ്ങളില്‍ തീരുമാനിക്കും.
ഓരോ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്തുകയാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളുടെ പ്രധാന ലക്ഷ്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്ക് സാധ്യതാ പഠനങ്ങള്‍, മാസ്റ്റര്‍ പ്ലാനുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകാനാകും.
പദ്ധതിയുടെ പ്രാരംഭ ആസൂത്രണ ഘട്ടത്തില്‍ തന്നെ ബന്ധപ്പെട്ടവരെ ഒരുമിച്ച് കൊണ്ടുവരുന്നത് പഠനങ്ങളുടെ ആവര്‍ത്തനം ഒഴിവാക്കാനും വിവിധ പദ്ധതികള്‍ തമ്മിലുള്ള ഏകോപന സാധ്യതകള്‍ കണ്ടെത്താനും സഹായിക്കും. പദ്ധതികളുടെ സാങ്കേതിക കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ കാഴ്ച്ചപ്പാടിനനുസരിച്ച് ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും.
ഓരോ പദ്ധതിയുടെയും വ്യാപ്തിയും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന കരട് രേഖ (ഡ്രാഫ്റ്റ് പ്രോജക്ട് സ്കോപ്പ് ഡോക്യുമെന്‍റ്) തയ്യാറാക്കും. കോണ്‍ഫറന്‍സിന് ശേഷം ഇത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. തുടര്‍ന്ന് വകുപ്പ് മന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കും.
അംഗീകാരം ലഭിച്ച ശേഷം പദ്ധതിയുടെ തുടര്‍നടപടികള്‍ ആരംഭിക്കും. ആവശ്യമെങ്കില്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുകയും സാധ്യതാപഠനം, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. പ്രധാന ഘട്ടങ്ങളിലെ പുരോഗതി പ്രോഗ്രാം കമ്മിറ്റി വിലയിരുത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കൃത്യമായ ഇടവേളകളില്‍ അറിയിക്കും.
സെപ്റ്റംബര്‍ 16 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. 2026-27 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളെക്കുറിച്ച് കൂടിയാലോചന നടത്താനും അവ വിലയിരുത്താനും തീരുമാനം എടുക്കുന്നതിനുമുള്ള വേദിയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ നൂതന സംവിധാനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ‘റീഇമാജിനിംഗ് കേരളം’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.
ആശയങ്ങളെ പദ്ധതികളായും പദ്ധതികളെ പ്രായോഗിക പ്രവര്‍ത്തനങ്ങളായും മാറ്റുകയെന്ന സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി വിവിധ വീക്ഷണങ്ങളെ ഒന്നിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
The ‘Reimagining Kerala’ round-table conference will be held in Thiruvananthapuram from September 16 to 18 to prepare the roadmap for implementing major development projects announced in the State Government’s 2026–27 Budget. The conference aims to bring together ministers, senior officials, and experts from various sectors to formulate plans and prepare them for implementation. The meetings will determine each project’s objectives, implementation methods, required resources, and designated responsibilities. Representatives from government departments and agencies, research and academic institutions, industry, funding agencies, and other relevant stakeholders will participate in the summit.
