എയർടെലിലും വൻ നിക്ഷേപത്തിന് Google | Google To Make A Big Investment In Airtel

ജിയോയ്ക്ക് ശേഷം, എയർടെലിലും വൻ നിക്ഷേപം നടത്താൻ ചർച്ച നടത്തി ഗൂഗിൾ
റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ 34,000 കോടിയിലധികം നിക്ഷേപമാണ് ഗൂഗിൾ നടത്തിയത്
ഗൂഗിൾ എയർടെലുമായി ഒരു വർഷമായി വിവിധ ഘട്ട ചർച്ചകൾ നടത്തി വരികയാണ്
താരതമ്യേന വൻ നിക്ഷേപമായിരിക്കും എയർടെലിൽ നടത്തുകയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
പങ്കാളിത്തത്തിന്റെ രൂപരേഖയ്ക്കായി രണ്ട് കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥർ തയ്യാറാക്കി വരുന്നു ‌
ജിയോയുമായി കരാർ ഉളളതിനാൽ എയർടെലുമായുളള കരാറിലെ വ്യവസ്ഥകളെ കുറിച്ച് ഗൂഗിൾ പ്രതികരിച്ചിട്ടില്ല
ഇടപാട് നടന്നാൽ ടെലികോം മേഖലയിൽ കടുത്ത മത്സരം നേരിടുന്ന എയർടെലിന് അത് ആശ്വാസമാകും
ടെലികോം മേഖലയിൽ പിന്തുടർന്ന് വന്ന രീതി തിരുത്തി കുറഞ്ഞ നിരക്കിലൂടെ വിപ്ലവം സൃഷ്ടിച്ചത് ജിയോയാണ്
ഇത് എയർടെലിനും വൊഡാഫോണിനും മറ്റു കമ്പനികൾക്കുമെല്ലാം വൻ സമ്മർദ്ദമാണ് സൃഷ്ടിച്ചത്
AGR സംബന്ധിച്ച സുപ്രീംകോടതി വിധി മിക്ക ടെലികോം കമ്പനികളുടെയും ബിസിനസിനെ ബാധിച്ചു
ജൂൺ അവസാനത്തെ കണക്കുകളിൽ എയർടെലിന്  1.6 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണുളളത്
ഗൂഗിളിന്റെ പ്രവേശനം എയർടെലിന്റെ ബാലൻസ് ഷീറ്റിന് ശക്തി പകരും, ഡാറ്റാ അനലിറ്റിക്‌സിൽ കമ്പനിയെ സഹായിക്കുകയും ചെയ്യും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version