നിരോധിച്ച് ഒരു വർഷമായിട്ടും ചില ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്.
നിരോധിച്ച കമ്പനികളിൽ നിന്നുളള ആപ്പുകൾ പോലും ഇന്ത്യൻ വിപണിയിൽ അഭൂതപൂർവമായ വളർച്ച നേടുന്നു.
Alibaba, Bytedance, Xiaomi ഇവയുടെ ആപ്പുകൾ അടുത്ത കാലത്ത് ക്രമാതീത വളർച്ച നേടി.
ഇന്ന് ഇന്ത്യയിലെ മികച്ച 60 ആപ്പുകളിൽ 8 എണ്ണവും ചൈനീസ് ഓപ്പറേറ്റഡ് ആണെന്നു TOI റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസം 211 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് ഈ ആപ്പുകൾ എത്തിച്ചേരുന്നു..
ഇതേ ആപ്പുകൾക്ക് 2020 ജൂലൈയിൽ 96 ദശലക്ഷം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്.
കമ്പനികളിൽ ഭൂരിഭാഗവും ചൈനീസ് കണക്ഷൻ മറയ്ക്കാൻ പുതിയ കമ്പനി പേരുകളിൽ ആപ്പുകൾ ലിസ്റ്റ് ചെയ്തു.
ഇന്ത്യയിൽ ആക്സസ് ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട എല്ലാ Xiaomi ആപ്പുകളും സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്തതായി കമ്പനി പറയുന്നു.
നിരോധന ശേഷവും ടിക് ടോക്ക്, സ്നാക്ക് വീഡിയോ എന്നീ ആപ്പുകൾ പ്രവർത്തിച്ചതായി TOI ചൂണ്ടിക്കാട്ടുന്നു.
സെക്യൂരിറ്റി റിപ്പോർട്ട് അനുസരിച്ച് മാത്രമേ ആപ്പുകൾക്കെതിരെ ഇനി നടപടി സ്വീകരിക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും മുൻതൂക്കം നൽകിയാണ് കഴിഞ്ഞ വർഷം കേന്ദ്രം നൂറുകണക്കിന് ചൈനീസ് ആപ്പുകൾ നിരോധിച്ചത്.
പബ്ജിയും ഷോപ്പിംഗ് വെബ്സൈറ്റ് AliExpress ഉം ഉൾപ്പെടെയുളള ആപ്പുകളാണ് നിരോധിച്ചത്.
2020 സെപ്റ്റംബർ 2 ന് 118 ആപ്പുകളും നവംബറിൽ 43 ആപ്ലിക്കേഷനുകളുമാണ് നിരോധിക്കപ്പെട്ടത്.
ഈ വർഷം ജനുവരിയിൽ, ടിക് ടോക്ക് ഉൾപ്പെടെ 59 ആപ്പുകൾക്ക് ഇന്ത്യ ശാശ്വതമായി വിലക്കേർപ്പെടുത്തി.
Related Posts
Add A Comment