Youth Co:Lab India നാലാം എഡിഷന് ഇപ്പോൾ അപേക്ഷിക്കാം
യുവ നേതൃത്വമുളള ഏർളി സ്റ്റേജ് സോഷ്യൽ എൻ്റർപ്രൈസസുകളെയും ഇന്നവേറ്റേഴ്സിനെയും ക്ഷണിക്കുന്നു.
ഏഷ്യാ- പസഫിക്കിലെ 25 രാജ്യങ്ങളിൽ സാന്നിധ്യമുളള പദ്ധതിയാണ് യൂത്ത് കോ: ലാബ്
2019 ൽ UNDP , അടൽ ഇന്നവേഷൻ മിഷൻ, നിതി ആയോഗ് ഇവയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആരംഭിച്ചു.
ഈ വർഷം യൂത്ത് കോ:ലാബ് ഇന്ത്യ, കാലാവസ്ഥാ പ്രവർത്തനത്തിനും ഹരിത വീണ്ടെടുക്കൽ ത്വരിതപ്പെടുത്തുന്നതിനും പ്രാധാന്യം നൽകുന്നു.
കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്ന 18 മുതൽ 29 വയസ്സ് പ്രായമുളള യുവ സംരംഭകർക്കാണ് പ്രോത്സാഹനം.
സർക്കുലാർ ഇക്കോണമി ആൻഡ് വേസ്റ്റ് മാനേജ്മെന്റ്, സസ്റ്റയിനബിൾ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇ-മൊബിലിറ്റി.
സസ്റ്റയിനബിൾ ടൂറിസം ആൻഡ് സസ്റ്റയിനബിൾ ഫുഡ് ടെക്നോളജി എന്നിവയാണ് ഈ വർഷത്തെ കാറ്റഗറികൾ.
ഷോർട്ട് ലിസ്റ്റ് ചെയ്ത ടീമുകൾക്ക് നാഷണൽ സ്പ്രിംഗ്ബോർഡ് പ്രോഗ്രാമിൽ പങ്കെടുക്കാം
മെന്റർ കണക്റ്റ്, നെറ്റ്വർക്കിംഗ് അവസരങ്ങൾ, കോർപ്പറേറ്റ് പിന്തുണ എന്നിവ പ്രോഗ്രാമിലുണ്ടാകും.
ഡെമോ ദിനത്തിലെ വിജയികൾ ഏഷ്യ-പസഫിക് യൂത്ത് സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
റീജിയണൽ സ്പ്രിംഗ്ബോർഡ് പ്രോഗ്രാമിനും വിജയികൾ യോഗ്യത നേടും
വിജയികൾക്ക് കൊമേഴ്സ്യൽ കോൺട്രാക്ടോ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റോ നേടാനും അവസരം.
പ്രവർത്തനം തുടങ്ങി അഞ്ച് വർഷമെങ്കിലും ആയ സ്റ്റാർട്ടപ്പുകൾക്കും ടീമുകൾക്കുമാണ് പങ്കെടുക്കാനവസരം.
Related Posts
Add A Comment