ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.
ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.
3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ ഓൺ -ഡിമാൻഡ് മൊബൈൽ EV ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് കമ്പനി.
ഉപഭോക്താക്കൾ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കമ്പനി സേവനം നൽകും.
മൊബൈൽ ATMകൾ പോലെ ഉപഭോക്താക്കൾക്ക് ഈ മൊബൈൽ സ്റ്റേഷനുകൾ കണ്ടെത്താനും കഴിയും.
മികച്ച EV കണക്റ്റിവിറ്റിക്കായി ‘EzUrja’ മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾ വിവിധ നഗരങ്ങളിലും ഹൈവേകളിലും വിന്യസിക്കും
ഇന്റർനെറ്റ് ഓഫ് തിംഗ്സ് വഴി നിയന്ത്രിക്കപ്പെടുന്ന ചാർജിംഗ് സ്റ്റേഷനുകൾ ചാർജിംഗ്-ഓൺ-ഡിമാൻഡ് സംവിധാനം പിന്തുടരും
ഇരുചക്ര EVകൾക്കും വാണിജ്യവാഹനങ്ങൾക്കും പ്രീമിയം EVകൾക്കും ഒരുപോലെ ചാർജ്ജിംഗ് സാധ്യമാക്കും
രാജ്യത്തെ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ അപര്യാപ്തത പരിഹരിക്കുന്നതിന് Infra-as-a-Service നൽകുന്നതായി കമ്പനി
Related Posts
Add A Comment