ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽകാൻ ആമസോൺ
ആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്
55,000 ത്തിലധികം ജോലികളിൽ 40,000 ത്തിലധികവും അമേരിക്കയിലായിരിക്കും
മറ്റുള്ള നിയമനം ഇന്ത്യ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും
റീട്ടെയിൽ, ക്ലൗഡ്, പരസ്യം എന്നിവയിൽ കമ്പനിക്ക് കൂടുതൽ നിയമനങ്ങൾ ആവശ്യമാണെന്ന് ജാസി സൂചിപ്പിച്ചു
ആമസോണിന്റെ LEO ബ്രോഡ്ബാൻഡ് പദ്ധതിയായ Project Kuiper നും ധാരാളം പുതിയ നിയമനങ്ങൾ ആവശ്യമായി വരുമെന്ന് ജാസി പറഞ്ഞു
ആമസോണിന്റെ ഗ്ലോബൽ ആനുവൽ ജോബ് ഫെയർ സെപ്റ്റംബർ 15 നാണ് ആരംഭിക്കുന്നത്
പുതിയ നിയമനങ്ങൾ ആമസോണിന്റെ ടെക്, കോർപ്പറേറ്റ് ജീവനക്കാരിൽ 20% വർദ്ധനവുണ്ടാക്കും
നിലവിൽ ആഗോളതലത്തിൽ ഏകദേശം 275,000 ജീവനക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു
യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽദാതാവായ ആമസോൺ 2020 ൽ 500,000 ത്തിലധികം നിയമനം നടത്തി
കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ആമസോൺ 22,000 ത്തിലധികം നിയമനം നടത്തിയിരുന്നു
Related Posts
Add A Comment