ഇന്ത്യയിലെ എഡ്ടെക് ഇക്കോസിസ്റ്റത്തിൽ എക്സ്ട്രാ കരിക്കുലർ ലേണിംഗിലൂടെ പുതുചരിത്രമെഴുതുകയാണ് ബംഗലുരുവിലെ Spark Studio എന്ന സ്റ്റാർട്ടപ്പ്. Anushree Goenka, Kaustubh Khade, Namita Goel, Jyothika Sahajanandan എന്നിവരാണ് സ്റ്റാർട്ടപ്പിന്റെ പിറവിക്ക് വഴിയൊരുക്കിയത്. ഒരു വിദ്യാർത്ഥിയുടെ ക്രിയേറ്റീവും ഇന്റലക്ച്വലുമായ കഴിവുകൾ രൂപപ്പെടുത്തുന്നതിൽ പാഠ്യേതര പഠനത്തിന് മുഖ്യപങ്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സ്പാർക്ക് സ്റ്റുഡിയോയുടെ ഫൗണ്ടേഴ്സ്.
എക്സ്ട്രാ കരിക്കുലർ എജ്യുക്കേഷനിൽ പുതിയ വിപണി സാധ്യതകളാണ് സ്പാർക്ക് സ്റ്റുഡിയോ തേടുന്നത്. സ്വിഗ്ഗിയിലെ ബിസിനസ് സ്ട്രാറ്റജി മുൻ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അനുശ്രീ ഗോയങ്കയുടെ ആശയമാണ് സ്പാർക്ക് സ്റ്റുഡിയോയിലേക്ക് വഴി തുറന്നത്. 2020 മെയ് മാസത്തിൽ ഉപഭോക്താക്കളെയും വിപണിയെയും കുറിച്ച് ഗവേഷണം തുടങ്ങി ഒക്ടോബറിലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
നമ്മുടെ വിദ്യാർത്ഥിയുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അക്കാദമിക് ഇതര വിഷയങ്ങളിൽ ഗുണനിലവാരമുള്ള കോഴ്സുകൾ വാഗ്ദാനം ചെയ്യുകയാണ് സ്പാർക്ക് സ്റ്റുഡിയോ. ആറ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി മ്യൂസിക്, സ്പീച്ച് ആൻഡ് ഡിബേറ്റ്, വിഷ്വൽ ആർട്സ് എന്നീ കോഴ്സുകൾ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ക്രിയേറ്റിവായ പ്രൊഫഷണൽ ജോലികളിലേക്ക് വിദ്യാർത്ഥികളുടെ അഭിരുചി വളർത്താൻ ഇത് സഹായമാകുമെന്ന് അനുശ്രീ വിശ്വസിക്കുന്നു. എഡ്യുക്കേഷൻ സ്പേസിൽ ഗുണനിലവാരമുള്ള പ്രോഡക്ടുകളിലൂടെ മാതാപിതാക്കളുടെ വിശ്വാസമാണ് ആർജ്ജിക്കേണ്ടതെന്ന് അനുശ്രീ പറയുന്നു.
ഫണ്ടിംഗിന്റെ ഭാഗമായി സ്പാർക്ക് സ്റ്റുഡിയോ ബെറ്റർ ക്യാപിറ്റലിൽ നിന്ന് സീഡ് ഫണ്ടിംഗ് നേടിയിരുന്നു. ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും കൂടുതൽ മികച്ച കസ്റ്റമർ എക്സ്പീരിയൻസ് നൽകുന്നതിലുമാണ് ഇപ്പോൾ സ്റ്റാർട്ടപ്പിന്റെ ശ്രദ്ധ.