ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് വെല്ലുവിളികൾ വികസനത്തിലും സംരംഭകത്വ വികസനത്തിലും നേരിടുന്നുണ്ട്. ആ സാഹചര്യത്തിൽ കേരളത്തിലെ വ്യവസായ സംരംഭകത്വ വികസനത്തിനുളള പ്രീമിയർ ഏജൻസി എന്ന നിലയിൽ KSIDC കഴിഞ്ഞ നാലഞ്ച് വർഷങ്ങളിലായി നിരവധി മാറ്റങ്ങൾ കൊണ്ടു വന്നു. പ്രോസസും സിസ്റ്റവുമാണ് ഒരു ബിസിനസ് പ്രോസസിംഗിൽ വളരെ പ്രധാനപ്പെട്ടത്. ആ പ്രോസസും സിസ്റ്റവും കഴിഞ്ഞ കുറെ കാലങ്ങളായി പ്രകടമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സംരംഭകർക്ക് ഏതെല്ലാം കാര്യങ്ങളാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് കണ്ടെത്തുകയും അത് സുഗമമാക്കുന്നതിനുളള നടപടി സ്വീകരിക്കുകയും ചെയ്ത് കൊണ്ടാണ് വ്യവസായ വകുപ്പ് നിരവധി നിയമ ഭേദഗതികൾ KSIDC യിലൂടെ ആവിഷ്കരിച്ചത്. അതിന്റെ ഫലമായി ഇന്ന് സംരംഭം തുടങ്ങുകയെന്നത് ഈസി പ്രോസസ് ആയിരിക്കുന്നു.
പാൻഡമിക് കാലത്ത് KSIDC നൽകുന്ന സഹായങ്ങൾ എന്തെല്ലാമാണ്?
2018 മുതൽ കേരളം വിവിധ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നു. സർക്കാരും KSIDCയും സാഹചര്യം മനസിലാക്കി കൊണ്ട് എങ്ങനെയാണ് സംരംഭകർക്ക് സഹായം നൽകാം എന്ന് ആലോചിച്ചതിന്റെ ഫലമായാണ് 2020ൽ തന്നെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. ഇപ്പോൾ കോവിഡ് സമാശ്വാസ പദ്ധതിയായി അത് പുനരവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോൺ അടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ലോൺ റീ ഷെഡ്യൂൾ ചെയ്യുക, മോറട്ടോറിയം, പലിശ നിരക്കിലുളള ഇളവുകൾ, വർക്കിംഗ് ക്യാപിറ്റൽ ലോൺ കൊടുക്കുക. പൂട്ടിയിരിക്കുന്ന സംരംഭങ്ങൾ തുടങ്ങാനുളള ഏററവും വലിയ പ്രതിസന്ധി വർക്കിംഗ് ക്യാപിറ്റലാണ്. കുറഞ്ഞ മാനദണ്ഡങ്ങളിൽ 2 കോടി രൂപ വരെയുളള വർക്കിംഗ് ക്യാപിറ്റൽ ലോൺ നൽകുന്നു. വിദേശത്തു നിന്നും വരുന്ന കേരളീയർക്ക് നോർക്ക മുഖേന സഹായം നൽകുന്നു.
വിദേശത്ത് നിന്നും വന്ന് തിരിച്ച് പോകാൻ സാധിക്കാത്ത NRK ബിസിനസുകാരെ നോർക്ക വഴി കണ്ടെത്തുന്നു. അവർക്കായി 100 കോടി രൂപയുടെ ഒരു പ്രത്യേക കോവിഡ് പാക്കേജ് നോർക്കയുമായി ചേർന്ന് രൂപീകരിച്ചിട്ടുണ്ട്. ഈ പാൻഡമിക് കാലത്ത് സംരംഭകർക്കായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം KSIDC യും വ്യവസായ വകുപ്പും ചെയ്യുന്നുണ്ട്. വൺടൈം സെറ്റിൽമെന്റ് പോലുളള കാര്യങ്ങളും ചെയ്തു കൊടുക്കുന്നു.
വനിത സംരംഭകർക്കായി KSIDC പ്രഖ്യാപിച്ചിട്ടുളള പ്രത്യേക പദ്ധതികൾ?
WE SPACE– വുമൻ എൻട്രപ്രീണർഷിപ്പ് സ്പേയ്സ് എന്ന് പറഞ്ഞിട്ട് അങ്കമാലിയിൽ എക്സ്ക്ലുസിവ് സ്പേസ് വിത്ത് വെരി വെരി മിനിമം റേറ്റ്. അങ്കമാലി പോലെ ഒരു സ്ഥലത്ത് തുടക്കത്തിൽ സ്ക്വയർ ഫീറ്റിന് 4 രൂപ ഈടാക്കിയാണ് WE SPACE തുടങ്ങിയത്. ഇപ്പോഴും പദ്ധതി മുന്നോട്ട് പോകുന്നു. വനിത സംരംഭകർക്ക് വേണ്ടി കുറഞ്ഞ റേറ്റിൽ അടിസ്ഥാന സൗകര്യം പ്രാപ്തമാക്കുന്നു. സാമ്പത്തിക കാര്യത്തിൽ, KSIDC എല്ലാ വർഷവും വനിത സംരംഭകരെ കണ്ടെത്തി അവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സൗകര്യം നൽകാറുണ്ട്. 2021-2022 കാലയളവിൽ രണ്ടു കോടി രൂപ അതിനായി നീക്കി വച്ചിട്ടുണ്ട്. 25 ലക്ഷം വീതം സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ടുളള വനിത സംരംഭകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ നൽകുന്നു. ഇതിനും പുറമേ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി മാത്രം 10-11 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. പുതിയ സംരംഭകർ വരാനായിട്ടുളള എല്ലാ പിന്തുണയും സാമ്പത്തികം മാത്രമല്ല, ടെക്നിക്കൽ, മറ്റു ക്ലിയറൻസ് അടക്കമുളള സപ്പോർട്ടും KSIDC നൽകുന്നു.
സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന സപ്പോർട്ട് ഏതെല്ലാം വിധത്തിലാണ്? മാനദണ്ഡമെന്താണ്?
മിക്കവാറും സ്റ്റാർട്ടപ്പുകളെല്ലാം IT അല്ലെങ്കിൽ IT റിലേറ്റഡ് മേഖലയിൽ നിന്നുളളതാണ്. KSIDC പ്രത്യേകിച്ച് ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് ഓറിയന്റഡ് ആണ് അതിനോട് റിലേറ്റഡായിട്ടുളള ഇന്നവേഷൻ, സർവീസ് സെക്ടറും പരിധിയിലുണ്ട്. പക്ഷേ ഇപ്പോൾ ഊന്നൽ കൊടുക്കുന്നത് ഫിൻടെക്, ബയോടെക്, ലൈഫ് സയൻസ് റിലേറ്റഡായിട്ടുളള, മാനുഫാക്ചറിംഗ് ആണ് പൊതുവെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനർത്ഥം മറ്റു സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകില്ല എന്നല്ല. കൂടുതൽ തൊഴിലവസരങ്ങൾ എന്നുളളതാണ് പ്രധാന ലക്ഷ്യം.
എംപ്ലോയ്മെന്റിന് ഊന്നൽ കൊടുക്കുമ്പോഴും മാനുഫാക്ചറിംഗ് ആയാലും IT ആയാലും പ്രോജക്ട് നല്ലതായിരിക്കണം. പ്രോജക്ടും പ്രോഡക്ടും സ്കെയിലബിളും മുന്നോട്ട് പോകുന്നതും ആണോ എന്ന് കണക്കിലെടുത്താണ് KSIDC സ്വീകരിക്കുന്നതും മുന്നോട്ടുളള സഹായങ്ങൾ നൽകുന്നതും.
കേരളത്തിലേക്ക് മടങ്ങി വരുന്ന സംരംഭകർക്ക് എങ്ങനെയാണ് സപ്പോർട്ട് നൽകുക?
കോവിഡ് പശ്ചാത്തലത്തിൽ പോലും കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനുളളിൽ കേരളത്തിൽ സംരംഭകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. കേരളത്തിലെ ആകെ MSME യുടെ 45ശതമാനമാണത്. ആർക്കെങ്കിലും പേടിയോ അന്തരീക്ഷം മോശമായിട്ടോ ഉണ്ടെങ്കിൽ അങ്ങനെ തുടങ്ങാനുളള സാധ്യതയില്ല. 100 യൂണിറ്റ് ആകെയുണ്ടെങ്കിൽ അതിൽ 45 എണ്ണം തുടങ്ങിയിട്ടുളളത് കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ്. അന്തരീക്ഷം മോശമാണെന്ന് അഭിപ്രായമില്ല. ലോകത്തിലെ ബെസ്റ്റാണെന്ന് പറയുന്നില്ല, പരിമിതികൾ ഒരുപാടുണ്ട്. വെല്ലുവിളികളുണ്ട്. അത് മറികടന്നു കൊണ്ടുളള ഒരു മികച്ച അന്തരീക്ഷം നിർമിക്കാനാണ് KSIDC ശ്രമിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ സംരംഭകർക്ക് ഒരു പേടിയുമില്ലെന്നതാണ് യാഥാർത്ഥ്യം.
2019-20ലെ KSIDC തന്നെ സംരംഭകർക്ക് ലോൺ കൊടുത്തത് 300 കോടിയിലധികമാണ്.
2020-21 ലെ 350 കോടിയിലധികം ലോൺ നൽകി. നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു സംരംഭം തുടങ്ങാനായിട്ട് കേരളത്തെ പോലും ഒരു മികച്ച അന്തരീക്ഷം എവിടെയും കിട്ടില്ല. ഇപ്പോൾ സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം വന്നു. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നെ സിംഗിൾ വിൻഡോ സിസ്റ്റം വന്നു. K-SWIFT വന്നു. അങ്ങനെ സംരംഭകരെ സഹായിക്കാനായിട്ട് ഗവൺമെന്റ് ഒരുപാട് കാര്യങ്ങൾ കൊണ്ടുവരുന്നുണ്ട്. We are always opened to the constructive criticism. സംരംഭകരുമായിട്ടുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇത്രയും കാര്യങ്ങൾ ചെയ്തത്. ഇനിയും ചെയ്യാൻ ഗവൺമെന്റ് തയ്യാറുമാണ്. ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങൾ കൊണ്ട് വ്യവസായ അന്തരീക്ഷം പ്രശ്നമാണെന്ന് പറയാൻ കഴിയില്ല. അതെവിടെയും ഉണ്ടാകും. മൊത്തത്തിലുളള സാഹചര്യം വിലയിരുത്തുമ്പോൾ കേരളം വ്യവസായത്തിനും നിക്ഷേപത്തിനും പറ്റിയ മികച്ച അന്തരീക്ഷമുളള സംസ്ഥാനമാണ്. ഏത് തരത്തിലുളള വ്യവസായത്തെയും നിക്ഷേപത്തെയും KSIDC സപ്പോർട്ട് ചെയ്യും.
K-CIS എങ്ങനെയാണ് സംരംഭകരുടെ തലവേദന കുറയ്ക്കുന്നത് ?
തുടർച്ചയായുളള പരിശോധനകൾ, അപ്രതീക്ഷിത പരിശോധനകൾ ഇവയെല്ലാം അടുത്തകാലത്തായി പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെല്ലാം ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഉദ്യോഗസ്ഥ കൈകടത്തൽ ഇല്ലാത്ത ഒരു സിസ്റ്റം ഇതിനായി സൃഷ്ടിക്കണമെന്നുളള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് KSIDC നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ K-CIS വികസിപ്പിച്ചത്. നിയമം അനുശാസിക്കുന്ന നിരവധി ഇൻസ്പെക്ഷനുണ്ട്. അങ്ങനെ നോക്കിയാൽ ഓരോ സംരംഭത്തിലും എല്ലാ ദിവസവും ഇൻസ്പെക്ഷൻ നടത്തേണ്ടി വരും. ഉദ്യോഗസ്ഥരുടെ നേരിട്ടുളള ഇടപെടൽ ഒഴിവാക്കി ഒരു കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം കൊണ്ടുവരാനാണ് പരിഗണന നൽകിയത്. ലേബർ ഡിപ്പാർട്ട്മെന്റ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്,തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവ സിസ്റ്റത്തിന്റെ ഭാഗമായി. സിസ്റ്റമനുസരിച്ച് ഇൻസ്പെക്ഷൻ സംബന്ധിച്ച അറിയിപ്പ് സംരംഭകനും നേരത്തെ ലഭ്യമാകും. സിസ്റ്റമാണ് ഇൻസ്പെക്ഷന് പോകേണ്ട ഉദ്യോഗസ്ഥനെ തിരഞ്ഞെടുക്കുന്നത്. 48 മണിക്കൂറിനുളളിൽ ഓൺലൈനിൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് അപ്ലോഡ് ചെയ്യണമെന്നുണ്ട്.
പൊതുജനപരാതികളിൽ വരുന്ന ഇൻസ്പെക്ഷനിൽ തീരുമാനമെടുക്കുന്നത് വകുപ്പ് മേധാവിയാണ്. ഇങ്ങനെ ഒരു സിസ്റ്റം കൊണ്ടുവരുമ്പോഴും നിയമം അനുശാസിക്കുന്ന നിരവധി ഇൻസ്പെക്ഷനുളളതുകൊണ്ട് വ്യവസായവകുപ്പ് ഒരു മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. KSIDC അതിന്റെ കൺവീനറാണ്. കാലഹരണപ്പെട്ട നിയമങ്ങൾ പരിശോധിച്ച് ഏതൊക്കെ ഒഴിവാക്കാം ഏതൊക്കെ പരിഷ്കരിക്കാം എന്നുളളതിൽ തീരുമാനമെടുക്കുന്നതിനാണ് കമ്മിറ്റി. കമ്മിറ്റി നൽകുന്ന റിപ്പോർട്ടിൽ ഗവൺമെന്റ് തുടർനടപടി സ്വീകരിക്കും. ഇത് കൂടി വരുമ്പോൾ ഇൻസ്പെക്ഷൻ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. അപ്രതീക്ഷിത പരിശോധന ഒഴിവാക്കി കാര്യങ്ങൾ സിസ്റ്റമാറ്റിക്ക് ആക്കുക എന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രത്യേകത.