സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സ്വകാര്യമേഖല പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വിദ്യാഭ്യാസ മേഖലയെ രൂപാന്തരപ്പെടുത്തുന്നത് നയങ്ങൾ മാത്രമല്ല പങ്കാളിത്തവും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുജന പങ്കാളിത്തം വീണ്ടും ഇന്ത്യയുടെ ദേശീയ സ്വഭാവമായി മാറുകയാണെന്ന് നരേന്ദ്രമോദി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പുതിയ സംവിധാനങ്ങളെയും സാങ്കേതികതകളെയും കുറിച്ച് അധ്യാപകർ പഠിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ ഒന്നിലധികം സുപ്രധാന സംരംഭങ്ങൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു.
ഇന്ത്യൻ സൈൻ ലാംഗ്വേജ് ഡിക്ഷണറി,കാഴ്ച വൈകല്യമുള്ളവർക്കുള്ള ഓഡിയോബുക്കുകൾ,വിദ്യാഞ്ജലി പോർട്ടൽ തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചു.
ഇത്തരം സംരംഭങ്ങളിലൂടെ വിദ്യാഭ്യാസ വിപ്ലവം സാധ്യമാകുകയും വിദ്യാഭ്യാസ സമ്പ്രദായം ആഗോള ഭൂപടത്തിൽ ഇടം പിടിക്കുമെന്നും പ്രധാനമന്ത്രി.
Nishtha ട്രെയിനിംഗ് പ്രോഗ്രമിലൂടെ ഈ മാറ്റങ്ങൾക്ക് അധ്യാപകരെ തയ്യാറാക്കുന്നതിന് ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസത്തിലെ അസമത്വം ഇല്ലാതാക്കുന്നതിലും ആധുനികവൽക്കരണത്തിലും നാഷണൽ ഡിജിറ്റൽ ആർക്കിടെക്ചറിന് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിവിധ അക്കാദമിക് പ്രവർത്തനങ്ങൾ തമ്മിലുള്ള ഒരു സൂപ്പർ-കണക്ട് ആയി ഇത് പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു
രാജ്യത്തെ ഓരോ ഒളിമ്പ്യനും പാരാലിമ്പ്യനും 75 സ്കൂളുകൾ സന്ദർശിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
Related Posts
Add A Comment